Karthave ente parthala vasam
Verse 1കർത്താവെയെന്റെ പാർത്തല വാസം
ചിത്ത ദു:ഖത്തോടാകുന്നെ
നിത്യമോരോ പരീക്ഷകളാൽ ഞാൻ
അത്തലോടെ വസിക്കുന്നെ
Verse 2ശത്രുയെന്നെയടിമയാക്കുവാൻ
എത്തുന്നോടിയെൻ പിന്നാലെ
യാത്ര ചെയ്യും പഥി പ്രതിബന്ധി
ച്ചീടുന്നെ മഹാ ചെങ്കടൽ
Verse 3മന്ന തിന്നു മുഷിച്ചിൽ തോന്നുന്നു
എന്നനുഗാമികൾ ചിലർ
മന്നായേക്കാളും കുമ്മട്ടിക്കായ്കൾ
നന്നെന്നു ചിലർ ചൊല്ലുന്നു
Verse 4മാറായിൻ ജലം പാനം ചെയ്തുള്ളം
നീറുന്നെ കയ്പാധിക്യത്താൽ
കൂട്ടുയാത്രക്കാരീ പഥി തന്നിൽ
പട്ടു വീഴുന്നസംഖ്യയായ്
Verse 5അഗ്നി സർപ്പത്തിൻ ചീറ്റൽ കേട്ടു ഞാൻ
ഭഗ്നാശയനായ് തീരുന്നെ
മുന്നണി തന്നിൽ നിന്നവർ ചിലർ
മന്ദിച്ചും പിന്നിലാകുന്നെ
Verse 6ക്ഷീണം നോക്കി നിൽക്കുന്നമാലേക്യർ
പ്രാണഹാനി വരുത്തുവാൻ
നേതൃത്വം വഹിക്കുന്ന-ഹരോനൊ
കാളയെ പ്രതിഷ്ഠിക്കുന്നു
Verse 7കാളയെ വന്ദിക്കുന്ന കാഹളം
പാളയത്തിൽ മുഴങ്ങുന്നു
ലോക ദു:ഖങ്ങളാലെന്നുള്ളത്തി
ന്നാകുലങ്ങൾ വന്നിടുന്നു
Verse 8രോഗ ബാധയാലെൻ സുഖമെല്ലാം
ത്യാഗം ചെയ്യുന്നനുദിനം
വെള്ളത്തിലുമാ തീയിലും കൂടി
യുള്ളയാത്ര ഞാൻ ചെയ്യുന്നു
Verse 9മുള്ളും കല്ലുകളുള്ള മാർഗ്ഗമാ
ണുള്ളതെന്നുടെ യാത്രയിൽ
യാത്ര ചെയ്തീടും വിശ്വാസ കപ്പൽ
മാത്രകൊണ്ടുടഞ്ഞിടുമൊ
Verse 10ഊറ്റമായുള്ള കാറ്റുതി വഴി
മാറ്റുവാൻ ശ്രമിച്ചിടുന്നെ
കായ ക്ലേശമാം ഗദസമന
ആയതിൽ എരിയുന്നു ഞാൻ
Verse 11ഈയവസ്ഥയിൽ നിന്നുദ്ധാരണം
ആയതുനിന്നാൽ മാത്രമെ
നിന്നെക്കാണുമ്പോഴെന്നാമയങ്ങ്
ളൊന്നാകെയൊഴിഞ്ഞീടുമെ
Verse 12ഗാത്രത്തിൻ വീണ്ടെടുപ്പാകുന്നൊരു
പുത്രത്വം കൊതിയ്ക്കുന്നു ഞാൻ
നിന്നെക്കാണുമ്പോൾ നിന്നെപ്പോലാകും
എന്നു തന്നെയെൻ പ്രത്യാശ
Verse 13പ്രാണൻ തന്നെന്നെ ത്രാണനം ചെയ്ത
പ്രാണ നായകനേശുവെ
കാണുവാനുള്ളാരാർത്തി മാത്രമ
താണെനിയ്ക്കുള്ളാരാശ്വാസം
Verse 14കാഹള ധ്വനി കേൾപ്പാനേറ്റവും
ദാഹമുണ്ടെനിക്കേശുവെ
വേഗമായതുതിടുവാനാജ്ഞ
നൽകണെ ദൂതർക്കേശുവെ
Verse 15കർത്തനെ ഇപ്പകലിലെന്നെ : എന്ന രീതി
Verse 1karthaaveyente paarthala vaasam
chittha du:khaththodaakunnne
nithyamoro pareekshakalaal njaan
aththalode vasikkunne
Verse 2shathruyenneyadimayaakkuvaan
eththunnodiyen pinnaale
yaathra cheyyum pathi prathibandhi
chheedunne mahaa chenkadal
Verse 3manna thinnu mushichchil thonnunnu
ennanugaamikal chilar
mannaayekkaalum kummattikkaaykkal
nannennu chilar chollunnu
Verse 4maaraayin jalam paanam cheythullam
neerunne kaypaadhikkyaththaal
koottuyaathrakkaaree pathi thannil
pattu veezhunnasankhyayaay
Verse 5agni sarppaththin cheettal kettu njaan
bhagnaashayanaay theerunne
munnani thannil ninnavar chilar
mandichchum pinnilaakunnne
Verse 6ksheenam nokki nilkkunnamaalekkyar
praanahaani varuththuvaan
netrithwam vahikkunna-harono
kaalaye prathishtikkunnu
Verse 7kaalaye vandhikkunna kaahalam
paalayaththil muzhangunnu
loka du:khangalaalennullaththi
nnaakulangal vannidunnu
Verse 8roga baadhayaalen sukhamellaam
thyaagam cheyyunnanudinam
vellaththilumaa theeyilum koodi
yullayaathra njaan cheyyunnu
Verse 9mullum kallukalulla maarggamaa
nullathennude yaathrayil
yaathra cheytheedum vishvaasa kappal
maathrakondudanjhidumo
Verse 10oottamaayulla kaattuthi vazhi
maattuvaan shramichchidunne
kaaya kleshamaam gadasamana
aayathil eriyunnu njaan
Verse 11ee yavasthayil ninnuddhaaranam
aayathuninnaal maathrame
ninnekkaanumbolennaamayang
lonnaakeyozhinjeedume
Verse 12gaathraththin veendeduppaakunnoru
puthrathwam kothikkunnu njaan
ninnekkaanumbol ninneppolaakum
ennu thanneyen prathyaasha
Verse 13praanan thannenne thraananam cheytha
praana naayakaneshaave
kaanuvaanullaaraarthi maathrama
naaneniykkullaaraashwaasam
Verse 14kaahala dhwani kelppaanettavum
daahamundennikeshaave
vegamayathuthiduvaanaajnja
nalkane dootharkkeshaave
Verse 15karthane ippakalilenne : enna reethi
Download Song