Karthave vannennil aathmaave
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 കർത്താവേ വന്നെന്നിൽ ആത്മാവേ തന്നെന്നിൽ
ആവസിക്കെന്നുള്ളിൽ എന്നാളും
ജീവനും ശക്തിയും ജ്ഞാനവും തന്നെന്നെ
ആത്മാവിൻ ഫലത്താൽ നിറയ്ക്ക
Verse 2 തീ കത്തിക്ക എന്നിൽ തീ കത്തിക്ക
അഗ്നിയായ് എരിഞ്ഞുയരാൻ പരിശുദ്ധാത്മാവേ(2)
പാപങ്ങൾ ശാപങ്ങൾ ദോഷങ്ങൾ നീങ്ങിയെൻ
ആത്മം-ദേഹം-ദേഹി ശുദ്ധമായ്(2)
നിന്റെ ആലയമായ് വസിപ്പാൻ; കർത്താവേ...
Verse 3 വീശണമേ എന്നിൽ വീശണമേ
കാറ്റായ് വീശണമേ... പരിശുദ്ധാത്മാവേ…(2)
ജീവന്റെ പാതയിൽ സ്നേഹത്തിൻ പ്രഭയായ്
നന്മയിൻ സൗരഭ്യം തൂകുവാൻ(2)
തൃക്കരങ്ങളാൽ നയിക്കണമേ; കർത്താവേ...
Verse 4 പകരണമേ എന്നിൽ പകരണമേ
ഗിലയാദിൻ തൈലം... പരിശുദ്ധാത്മാവേ...(2)
സൗഖ്യമായ് ശാന്തിയായ് സഹനനമായ് സാക്ഷ്യമായ്
സാനന്ദം നിൻ സ്തുതി പാടുവാൻ (2)
നിൻ മഹത്വത്തിൽ നിറഞ്ഞിടുവാൻ; കർത്താവേ...
Verse 5 പെയ്യണമേ എന്നിൽ പെയ്യണമേ
മഴയായ് പെയ്യണമേ.. പരിശുദ്ധാത്മാവേ...(2)
എരിയും മരുവിൽ കനിവിൻ കരമായ്
ദാഹത്തിൻ ജലമായ് ഒഴുകാൻ (2)
ആത്മമാരിയാൽ നിറയ്ക്കണമേ; കർത്താവേ...
Verse 1 karthaave vannennil aathmaave thannennil
aavasi kkennullil ennaalum
jeevanum shakthiyum jnaanavum thannenne
aathmaavin phalathaal niraykka
Verse 2 thee kaththikka ennil thee kaththikka
agniyaay erinju yaraan parishudhaathmaave(2)
paapangal shaapangal doshangal neengiyen
aathmam-dheham-dhehi shudhamaay(2)
ninte aalayamaay vasippaan; karthaave...
Verse 3 veeshaname ennil veeshaname
kaattaay veeshaname... parishudhaathmaave…(2)
jeevante paathayil snehathin prabhayaay
nanmayin saurabhyam thookuvaan(2)
thrikkarangalaal nayikkaname; karthaave...
Verse 4 pakaraname ennil pakaraname
gilayaadin thailam... parishudhaathmaave...(2)
saukhyamaay shaanthiyaay sahananamaay saakshyamaay
saanandam nin sthuthi paaduvaan (2)
nin mahathwathil niranijiduvaan; karthaave...
Verse 5 peyyaname ennil peyyaname
mazhayaay peyyaname.. parishudhaathmaave...(2)
eriyum maruvil kanivin karamaay
daahathin jalamaay ozhukaan (2)
aathmamaariyaal niraykkaname; karthaave...
Share
Download Song
Cancel
Download