Verse 1കർത്താവെൻ നല്ലോരിടയൻ
വത്സലനാം നായകനും താൻ
തൻ കൃപയാൽ മേച്ചിടുമെന്നെ:
കുറവേതുമെനിക്കില്ലതിനാൽ
Verse 2പച്ചപ്പുൽ തകിടികളിൽ താൻ
വിശ്രാന്തിയെനിക്കരുളുന്നു
നിശ്ചലമാം നീർച്ചോലയതിൻ
സവിധത്തിൽ ചേർത്തിടുമെന്നെ
Verse 3എൻ പ്രാണനു ശീതളമാകും
തിരുനാമമതോഓർമിച്ചെന്നെ
നേർവഴയിൽ തന്നെ നയിപ്പൂ
കുറവേതുമെനിക്കില്ലതിനാൽ
Verse 4ഇരുൾ മൂടീയ സാനുവിലും ഞാൻ
ഭയമെന്തെന്നറിയുന്നീലാ
ചെങ്കോലും ശാസകദണ്ഡും
എൻ കാലിൻ മാർഗ്ഗമതാകും
Verse 5ശത്രുക്കൾ കാൺകെയെനിക്കായ്
പ്രത്യേക വിരുന്നുമൊരുക്കി
അവിടുന്നെൻ മൂർധാവിൽ താൻ
തൈലത്താലഭിഷേകിച്ചു
Verse 6കവിയുന്നെൻ ചഷകം നിത്യം
അവിടുന്നെൻ നല്ലോരിടയൻ
കനിവായ് താൻ സ്നേഹിച്ചിടുമെൻ
കർത്താവും നാഥനുമങ്ങ്
Verse 7നൽവരവും കൃപയും നിത്യം
പിൻതുടരും സുതനാമെന്നെ
കർത്താവിൻ ഭവനം തന്നിൽ
പാർത്തിടും ചിരകാലം ഞാൻ
Verse 1Karthaven nalloridayan
valsalanam nayakanum than
Than kripayal mechidumenne,
kuravethumenikkillathinal
Verse 2Pachappul thakidikalil than
Vishranthiyenikkarulunnu
Nischalamam neercholayathin
savidhathil cherthidumenne;- kartha...
Verse 3En prananu shethalamakum
thirunama’mathormichenne
nervaziyil thanne nayippu
kuravethumenikkillathinal;- kartha...
Verse 4Irul moodiya saanuvilum njaan
Bhayamenthennariyunneela
Chenkolum shasaka dandum
en kaalin maargamathakum;- kartha...
Verse 5Shathrukkal kaanke enikkay
prathyeka virunnumorukki
Avidunnen moordhavil than
thailathalabhishekichu;- kartha...
Verse 6Kaviyunne chashakam nithyam
avidunnen nalloridayan
Kanivaay thaan snehichidumen
karthavum nadhanum angu;- kartha...
Verse 7Nal varavum kripayum nithyam
pin thudarum suthanamenne
Karthavin bhavan thannil
paartheedum chirakalam njaan;- kartha...
Download Song