കർത്താവെന്റെ ബലവും സങ്കേതവും
എന്നാത്മ രക്ഷയുമവനല്ലോ
ഉല്ലാസഘോഷങ്ങളുണ്ട് ജയ
സന്തോഷ ഗീതങ്ങളുണ്ട്
നീതിയുള്ളവർ വാഴുന്ന വീട്ടിൽ
Verse 2
മനുഷ്യരിലാശ്രയം വയ്ക്കുകില്ല
ഞാൻ യഹോവയിലാശ്രയിക്കും
പ്രഭുക്കളിലാശ്രയം വയ്ക്കുകില്ല
ഞാൻ യഹോവയിലാശ്രയിക്കും
അവൻ ദയയുള്ളവൻ ദീർഘക്ഷമയുള്ളവൻ
കൃപമേൽ കൃപ പകരുന്നവൻ
Verse 3
യേശു എൻ ചാരെ ഉള്ളതിനാൽ
ഞാൻ എതിലും ഭയപ്പെടില്ല
വൈരികളെന്നെ വളയുകിലും ഞാൻ
അണുവിട പതറുകില്ല
ഞാൻ വിളിച്ചിടുമ്പോൾ അവൻ വിടുവിക്കുന്നു
വലങ്കരമതിൽ കരുതിടുന്നു
Verse 4
സകല സത്യത്തിലും വഴി നടത്താൻ
സ്വർഗ്ഗ കാര്യസ്ഥനെനിക്കുള്ളതാൽ
മരുവിലെൻ വേല തികച്ചിടുവാൻ
ആത്മബലമവനരുളിടുന്നു
താതനെനിക്കഭയം സുതനെനിക്കഭയം
വിശുദ്ധാത്മനും എനിക്കഭയം