Verse 1കർത്താവെന്റെ സങ്കേതവും
ഗോപുരവും കോട്ടയും താൻ
പാർത്തലത്തിൽ ആർത്തിയോടെ
തൃപ്പാദം ഞാൻ ചേർന്നിടുന്നേൻ
Verse 2ശുദ്ധന്മാരിൻ സ്തുതികളിൻ
സിംഹാസനേ വാണിടുന്നോൻ
സാറാഫുകൾ-ക്കാരാദ്ധ്യനേ നീ
പരിശുദ്ധൻ പരിശുദ്ധൻ
Verse 3ആരാദ്ധ്യനേ വന്ദിതനേ
ആരിലും നീ ഉന്നതനേ
ആരാധിക്കുന്നേഴ ഇപ്പോൾ
ആരാദ്ധ്യന്റെ തൃപ്പാദത്തിൽ
Verse 4അബ്ബാ-പിതാ-വെന്നു വിളി-
ച്ചപ്പനേ നിൻ-സന്നിധിയിൽ
എപ്പോഴും അണഞ്ഞീടുവാൻ
എന്നുള്ളം വാഞ്ചിച്ചിടുന്നു
Verse 5ജീവനുള്ള കാലമെല്ലാം
ജീവനായകനെ വാഴ്ത്തും
ജീവനാഥാ ദേവ ദേവാ
ജീവിച്ചീടും നിനക്കായ് ഞാൻ
Verse 6വാനമെഘേ എന്നു വരും
വാനാധി വാനവൻ യേശു
വേഗത്തിൽ നീ വന്നീടണേ
വിണ്ണിൽ എന്നെ ചേർത്തീടുവാൻ
Verse 1karthavente sangkethavum
gopuravum kottayum thaan
parthalathil aarthiyode
thruppadam njaan chernnidunnen
Verse 2shuddhanmarin sthuthikalin
simhaasane vaanidonnon
sarafukal-kkaaraadhyane nee
parishudhan parishudhan;-
Verse 3aaraadhyane vandithane
aarilum nee unnathane
aaradhikkunnezha ippol
aaradhyante thruppadathil;-
Verse 4abba-pitha-vennu vili-
chappane nin sannidhiyil
eppozhum ananjeeduvaan
ennullam vanjhichidunnu;-
Verse 5jeevanulla kaalamellaam
jeeva nayakane vazhthum
jeeva natha deva devaa
jeevichedum ninakkay njaan;-
Verse 6vaana meghe ennu varum
vanadhi vanavan yeshu
vegathil nee vanneedane
vinnil enne chertheduvan;-
Download Song