Karthavil naam sammelippin
Verse 1കർത്താവിൽ നാം സമ്മേളിപ്പിൻ സമ്മോദത്തോടെ
തകർന്നതാം യെരുശലേമിൻ മതിൽ പണിയാൻ (2)
Verse 2എഴുന്നേൽക്കുക നാമൊന്നായ് പോകുവിൻ
തകർന്നതാം മതിൽ പണിയാൻ (2)
അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കീടും
കർത്താവിങ്കൽ ജയം നമുക്ക് (2)
Verse 3സ്നേഹരാഹിത്യം ഭൂവിൽ എങ്ങുമേറുന്നു
മർത്യർ സ്വാർത്ഥതയാൽ മത്സരിക്കുന്നു
അന്ധകാരത്തിൻ കോട്ട തച്ചുടക്കണം പാരിൽ
ദൈവയിഷ്ടം നിറവേറീടാൻ (2) (എഴുന്നേൽക്കുക)
Verse 4ദൈവദാനങ്ങൾ നമ്മൾ പങ്കുവെയ്ക്കണം
ദുഃഖ സോദരരിൽ ശാന്തിയേകുവാൻ
ഊഷരഭൂവിൽ നീർചോല പോലവേ
സ്നേഹവാഹിനിയായ് ഒഴുകിയെത്താൻ (2) (എഴുന്നേൽക്കുക)
Verse 1Karthavil nam sammelippin sammodhathode
Thakarnnatham yerushalemin mathil paniyan (2)
Verse 2Ezhunelkkuka nammonnai pokuvin
Thakarnnatham mathil paniyan (2)
Aasadhyangale sadhyamakkidum
Karthavingal jayam namukku (2)
Verse 3Sneharahithyam bhuvil engum erunnu
Marthyar swarthathayal malsarikkunnu
Anthakarathin kotta thachudakkenam paril
Daiva ishattam niraveridan;- ezhunelkkuka
Verse 4Daiva dhanagal nammal pangu vaikkanam
Dhukka sodhararil shanthi ekuvan
Ushara bhoovil neerchola polave
Sneha vahiniyayi ozhuki ethan;- ezhunelkkuka
Download Song