Karthavil santhoshikkum eppozhum
Verse 1കർത്താവിൽ സന്തോഷിക്കും എപ്പോഴും സന്തോഷിക്കും
എന്തുമെൻ ജീവിതപാതയിൽ വന്നാലും എപ്പോഴും സന്തോഷിക്കും
Verse 2മാനസഖേദങ്ങൾ മാറിടും മാനുവേൽ തന്മാറിൽ ചാരും നേരം
മാറാതെ നിത്യവും കൂടെ വരും മിത്രമെന്നേശു മാത്രം
Verse 3എന്നാളും ഞാനവൻ സ്വന്തമാം എന്തൊരു സൗഭാഗ്യബന്ധമാം
മൃത്യുവോ ജീവനോ സാദ്ധ്യമല്ല ഈ ബന്ധം വേർപിരിപ്പാൻ
Verse 4സ്നേഹക്കൊടിയെന്റെ മീതെയും ശാശ്വതഭുജങ്ങൾ കീഴെയും
സ്വർഗ്ഗീയ ദൂതഗണങ്ങൾ ചുറ്റും സന്തതം ഉണ്ടെനിക്ക്
Verse 5കണ്ണുനീരിൻ നാളുകൾ തീർന്നിടും കർത്താവിൻ വീട്ടിൽ ഞാൻ ചേർന്നിടും
കാലങ്ങളെണ്ണി ഞാനോരോ ദിനം കാത്തിടുന്നെന്റെ മനം
Verse 1kartthaavil santhoshikkum eppozhum santhoshikkum
enthumen jeevithapaathayil vannaalum eppozhum santhoshikkum
Verse 2maanasakhedngal maaridum maanuvel thanmaaril chaarum neram
maaraathe nithyavum koode varum mithramenneshu maathram;-
Verse 3ennaalum njaanavan svanthamaam enthoru saubhaagya bandhamaam
mrithyuvo jeevano saaddhyamalla ie bandham verpirippaan;-
Verse 4snehakkodiyente meetheyum shaashvatha bhujngal keezheyum
swarggeeya doothaganngal chuttum santhatham undenikke;-
Verse 5kannuneerin naalukal theernnidum kartthaavin veettil njaan chernnidum
kaalngalenni njaanoro dinam kaatthidunnente manam;-
Download Song