Karthavin bhakthanmaar vagdatha
Verse 1കർത്താവിൻ ഭക്തന്മാർ വാഗ്ദത്ത നാടതിൽ
എത്തീടുവതിൻ കാലം സമീപമായ്
മാറ്റൊലി കേൾക്കുന്നു വേഗമൊരുങ്ങുക
ആരവാരത്തോടെ വാനിൽ പ്രിയൻ വരും
Verse 2ജീവന്റെ സുവിശേഷം നാടെങ്ങും ഘോഷിച്ചിട്ട-
ക്കരെനാട്ടിൽ ഭക്തരെ ചേർക്കുവാൻ
തെരുവിലും മരുവിലും വഴിയിലും പുഴയിലും
രക്ഷയിൻ സുവിശേഷം നാടെങ്ങും മുഴങ്ങുന്നു
Verse 3വിതയും കൊയ്ത്തും ഫലശേഖരവും കഴി-
ഞ്ഞയ്യോ ദൈവമേ രക്ഷിക്കപ്പെട്ടില്ലേ
പരിതാപമോതേണ്ട രക്ഷയിൻ ദൂതുകൾ
ഇന്നു രക്ഷാദിനം പാപി നീ ഓടിവാ
Verse 4ഇനിയൊരു നാളതിൽ രക്ഷയിൻ ദൂതുകൾ
കേൾക്കാമെന്നു ചിത്തേ നിനച്ചീടേണ്ട
രക്ഷയെ ഘോഷിക്കും ഭക്തന്മാർ വാഗ്ദത്ത
നാടതിലെത്തിയാൽ ഇങ്ങില്ലെ സന്തോഷം
Verse 5ആനന്ദഗാനങ്ങൾ വാനത്തിലെൻ പ്രിയ
കാന്തനോടൊത്തു പാടുവാൻ എന്നുള്ളം
നിത്യം കൊതിച്ചിട്ടീലോകം വെറുത്തു ഞാൻ
സർവ്വേശരാ നിൻവരവു നോക്കി ഞാൻ പാർക്കുന്നു
Verse 1kartthaavin bhakthanmaar vaagdattha naadathil
ettheeduvathin kaalam sameepamaay
maattoli kelkkunnu vegamorunguka
aaravaaratthode vaanil priyan varum
Verse 2jeevante suvishesham naadengum ghoshicchitt-
kkarenaattil bhakthare cherkkuvaan
theruvilum maruvilum vazhiyilum puzhayilum
rakshayin suvishesham naadengum muzhngunnu;-
Verse 3vithayum koytthum phalashekharavum kazhi-
njnjayyo daivame rakshikkappettille
parithaapamothenda rakshayin doothukal
ennu rakshaadinam paapi nee odivaa;-
Verse 4eniyoru naalathil rakshayin doothukal
kelkkaamennu chitthe ninaccheedenda
rakshaye ghoshikkum bhakthanmaar vaagdattha
naadathiletthiyaal engille santhosham;-
Verse 5aanandagaanngal vaanatthilen priya
kaanthanodotthu paaduvaan ennullam
nithyam kothicchitteelokam verutthu njaan
sarvvesharaa ninavaravu nokki njaan paarkkunnu;-
Download Song