Karthavin kahalam dhvanichidumpol
Verse 1കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ
കാത്തുകാത്തിരിക്കുമാസുദിനത്തിൽ
കർത്താവിൽ മരിച്ചവർ അക്ഷയരായ്
കർത്തൃ ധ്വനിയാലുയിർക്കുമ്പോൾ
Verse 2ഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ(4)
എൻ പേരും വിളിക്കും പറന്നുയരും എത്തും
എൻ കർത്തൻ സന്നിധിയിൽ (2)
Verse 3നാനദിക്കുകളിൽ നിന്നും
വിളിക്കപ്പെടുന്നോരായിരങ്ങൾ
വെൺ നിലയങ്കി ധരിച്ചവരായ്
ഉയിർത്ത് പാരിൽ നിന്നുയരുമ്പോൾ
Verse 4ഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ(4)
നിരനിരയായ് വരും അവരോടൊത്ത് ഞാൻ
വരവേൽക്കും വല്ലഭനെ(2)
Verse 5ആകാശഗോള താരഗണങ്ങൾ
താതൻ തേജസ്സിൽ തിളങ്ങിടുമ്പോൾ
വെൺകുരുത്തോലകളേന്തി വിശുദ്ധർ
സ്വർഗ്ഗീയ ഗേഹേ ഗമിക്കുമ്പോൾ
Verse 6ഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ(4)
ആ പളുങ്കു നദിക്കരെ എനിയ്ക്കായ് പ്രിയൻ
ഒരുക്കിയ വീട്ടിലെത്തും(2)
Verse 7ആയിരമായിരം വിശുദ്ധരുമായ് ഞാ ൻ
ത്രിയേകനെ സ്വർഗ്ഗേ ആരാധിക്കുമ്പോൾ
മൃതരാം പ്രിയരെ മുഖാമുഖമായ്
കണ്ടു-കണ്ടാ-ഹ്ലാദിക്കുമ്പോൾ(2)
Verse 8ഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ(4)
എന്നാത്മനാഥൻ ആ പൊൻ ക രങ്ങളാൽ
ആശ്ലേഷിച്ച-നുഗ്രഹിക്കും(2)
Verse 1karthaavin kaahalam dhvanichidumpol
kaathukaathirikkumaasudinathil
karthaavil marichavar akshayaraay
karthru dhvaniyaaluyirkkumbol
Verse 2halleluuyyaa aamen halleluuyyaa(4)
en perum vilikkum parannuyarum ethum
en karthan sannidhiyil (2)
Verse 3naanadikkukalil ninnum
vilikkappedunnorayirangal
ven nilayanki dharichavaraay
uyirthu paaril ninnumuyarumpol
Verse 4halleluuyyaa aamen halleluuyyaa(4)
niranirayaay varum avarodotu njaan
varavelkkum vallabhane(2)
Verse 5aakaashagola thaaraganangal
thaathan thejassil thilangidumpol
venkuruththolakalenthi vishudhar
swarggeeya gehe gamikkumpol
Verse 6halleluuyyaa aamen halleluuyyaa(4)
aa palunku nadikkare enikkaay priyan
orukkiya veettilethum(2)
Verse 7aayiramaayiram vishudharumaay njaan
triyekane swargge aaraadhikkumpol
mrutharaam priyare mukhaamukhamaay
kandu-kandaa-hlaadhikkumpol(2)
Verse 8halleluuyyaa aamen halleluuyyaa(4)
ennaathmanaathan aa pon karangalaal
aashleshichcha-nugrahikkum(2)
Download Song