കർത്താവിൻ കൃപയോർത്തു പാടിടാം
അവൻ ചെയ്ത നന്മകൾ ഓർത്തിടാം
കർത്താവിൻ വരവിനായ് ഒരുങ്ങിടാം
കാഹള ധ്വനിയിതാ കേട്ടിടാറായ്
Verse 2
യേശു ആരാധ്യൻ
അവൻ പരിശുദ്ധൻ
അവൻ അത്യുന്നതൻ
അവൻ മഹോന്നതൻ
Verse 3
ദൈവജനമേ ഉണർന്നിടുക
വചനത്തിൽ മുന്നേറിടാം
സർവായുധങ്ങൾ ധരിച്ചീടുക
ആത്മാവിൽ ബലം ധരിക്കാം(2)
വിശുദ്ധിയിൽ നാം നില നിന്നീടാം
കർത്താവു വേഗത്തിൽ വന്നീടുമേ(2) യേശു...
Verse 4
ഭാരങ്ങളെ നാം അകറ്റീടുക
നിരാശ കൈവെടിയാം
വാഗ്ദത്തം ചെയ്തവൻ മാറാത്തവൻ
പുതുവഴി തുറന്നീടുമേ(2)
പ്രത്യാശയെ നാം പുതുക്കീടുക
കർത്താവു വേഗത്തിൽ വന്നീടുമേ(2) യേശു...
Verse 5
പോയീടുക നാം ദേശമെങ്ങും
സുവിശേഷം ഓതീടുക
നേടീടുക നാം ആത്മാക്കളെ
പ്രതിഫലം പ്രാപിച്ചിടാം(2)
സന്തോഷിക്കാം നാം ആനന്ദിക്കാം
കർത്താവു വേഗത്തിൽ വന്നീടുമേ(2) യേശു...