Karthavin priya snehithare
Verse 1കർത്താവിൻ പ്രിയ സ്നേഹിതരേ
ക്രിസ്തുവിലായോ നീ ക്രിസ്തുവിൻ വെളിയ്ക്കോ
Verse 2ക്രിസ്തീയപേരുണ്ടായിരിക്കാം
ക്രിസ്തുവിൽ നിന്നു നീ ദൂരത്തായിരിക്കാം
Verse 3സ്നാനമേറ്റവനായിരിക്കാം
മാനസം മാറാത്ത ശീമോനായിരിക്കാം
Verse 4തിരുവത്താഴം കൊണ്ടിരിക്കാം
തിരുമേനിയകത്തില്ലെന്നുമിരിക്കാം
Verse 5പള്ളിയിൽ പോകുമെന്നിരിക്കാം
കള്ളഭക്തരാം പരീശരായിരിക്കാം
Verse 6യോഗത്തിന്നംഗമായിരിക്കാം
ലോകത്തെ സ്നേഹിക്കും ദേമാസായിരിക്കാം
Verse 7ദൈവവേലയിൽ നീയിരിക്കാം
ദ്രവ്യാർത്തി ഏറുന്നോരാഖാനായിരിക്കാം
Verse 8എണ്ണത്തിൽ ശിഷ്യനായിരിക്കാം
പൊണ്ണപിശാചാം യഹൂദയായിരിക്കാം
Verse 9പുസ്തകം പഠിച്ചെന്നിരിക്കാം
സത്യത്തിൻ ശത്രുവാം ശൗലുമായിരിക്കാം
Verse 10ഭീമ താർക്കികനായിരിക്കാം
ശമര്യസ്ത്രീയെപ്പോൽ പാപത്തിൽ ഇരിക്കാം
Verse 11പ്രവാചകന്റെ പേരിരിക്കാം
ദ്രവ്യക്കൊതിയൻ ബിലെയാമായിരിക്കാം
Verse 12ഹെരോദാവിനെപ്പോലെ നീയും
ഹെരോദ്യമാരെ പരിഗ്രഹിച്ചിരിക്കാം
Verse 13പൗലോസിൻ പ്രസംഗം ശ്രവിച്ച
ഫേലിക്സേ പോൽ രക്ഷാകാലങ്ങൾ കളയാം
Verse 14അഗ്രിപ്പാവിനെപ്പോലെ നീയും
സുഗ്രാഹി എന്നാലും സത്യത്തെ ത്യജിക്കാം
Verse 15ഇന്നേരം എങ്കിലും നീ നിന്റെ
മന്നവൻ വസിപ്പാൻ നിന്നുള്ളം കൊടുക്ക
Verse 1karthaavin priya snehithare
kristhuvilaayo nee kristhuvin veliykko
Verse 2kristhiyaaperundaayirikkaam
kristhuvil ninnu nee dooraththaayirikkaam
Verse 3snaanameettavanaayirikkaam
maanasam maarraatha sheemonaayirikkaam
Verse 4thiruvathaazham kondirikkaam
thirumeni yakaththillennumirikkaam
Verse 5palliyil pokumennirikkaam
kallabhaktharaam pareesharayirikkaam
Verse 6yogaththinangamaayirikkaam
lokathe snehikkum demaasaayirikkaam
Verse 7daivavelayil neeyirikkaam
dravyaarthi erunnorakhaanaayirikkaam
Verse 8ennaththil shishyanaayirikkaam
ponnapishaachaam yahoodayaayirikkaam
Verse 9pusthakam padichennirikkaam
sathyathin shathruvaam shaulumaayirikkaam
Verse 10bheema thaarkkikanaayirikkaam
shamaryasthriyeppol paapaththil irikkaam
Verse 11pravaachakanre peririkkaam
dravyakkothiyan bileyaamaayirikkaam
Verse 12herodaavineppole neeyum
herodyamaare parigrahichirikkaam
Verse 13paulosin prasangam shravicha
felikse pol rakshakaalangal kalayaam
Verse 14agrippaavineppole neeyum
sugraahi ennaalum sathyathe thyajikkaam
Verse 15inneram enkilum nee ninte
mannavan vasippaan ninnullam kodukku
Download Song