Karthavine naam sthuthikka
Verse 1കർത്താവിനെ നാം സ്തുതിക്ക ഹേ! ദൈവമക്കളേ
സന്തോഷത്തിൽ നാം അർപ്പിക്ക സ്തോത്രത്തിൻ ബലിയെ
Verse 2നാം സ്തോത്രം സ്തോത്രം സ്തോത്രം കഴിക്ക
സ്തോത്രം സ്തോത്രം നാം സ്തോത്രം കഴിക്ക
Verse 3വിശുദ്ധ സ്നേഹബന്ധത്താൽ ഒരേ ശരീരമായ്
നാം ചേർക്കപ്പെട്ടതാകയാൽ ചേരുവിൻ സ്തുതിക്കായ്
Verse 4പിതാവു ഏകജാതനെ നമുക്കു തന്നല്ലോ
ഹാ! സ്നേഹത്തിൻ അഗാധമേ നിന്നെ ആരായാമോ?
Verse 5നാം പ്രിയപ്പെട്ട മക്കളായ് വിളിച്ചപേക്ഷിപ്പാൻ
തൻ ആത്മാവെ അച്ചാരമായ് നമുക്കു നൽകി താൻ
Verse 6ഒരേദൻ തോട്ടം പോലിതാ തൻ വചനങ്ങളാം
വിശിഷ്ടഫലം സർവ്വദാ ഇഷ്ടംപോൽ ഭക്ഷിക്കാം
Verse 7ഈ ലോകത്തിൻ ചിന്താകുലം ദൈവശ്രിതർക്കില്ല
തൻ പൈതങ്ങളിൻ ആവശ്യം താൻ കരുതും സദാ
Verse 8കർത്താവിൻ നാമം നിമിത്തം അനേക കഷ്ടവും
നേരിടുമ്പോഴും ധന്യർ നാം ഇല്ലൊരു നഷ്ടവും
Verse 9ഈ വിതയ്ക്കുന്ന കാലം നാം ചിലപ്പോൾ കരയും
പിതാവോ കണ്ണുനീരെല്ലാം തുടച്ചുകളയും
Verse 10തൻനിത്യരാജ്യം നൽകുവാൻ പിതാവിനിഷ്ടമായ്
തൻമുഖത്തിൻ മുമ്പാകെ താൻ നിർത്തും തൻസ്തുതിക്കായ്
Verse 1Karthaavine naam sthuthikka-he! daiva makkale
Santhoshathil naam arppikka sthothrathin baliye
Verse 2naam sthothram sthothram sthothram kazhikka
sthothram sthothram naam sthothram kazhikka
Verse 3vishudha snehabandhathaal ore shareeramaay
Naam cherkkappettathaakayaal- cheruvin sthuthikkaay
Verse 4Pithaavu eeka jaathane namukku thannallo
Ha! snehathin agaadhame- ninne aaraayamo?-
Verse 5Naam priyappetta makkalaay vilichappekshippaan
Than aathmaave achaaramaay namukku nalki thaan-
Verse 6Oredan thottam polithaa than vachanangalaam
Vishishtaphalam sarvvada ishtampol bhakshikkaam-
Verse 7ie lokathin chinthaakulam daivaashritharkkilla
Than paithangalin aavashyam thaan karuthum sadaa
Verse 8Karthaavin naamam nimitham aneka kashtavum
Neridumbozhum dhanyar naam illoru nashtavum-
Verse 9ie vithakkunna kaalam naam chilappol karayum
pithaavo kannuneerellam thudachu kalayum
Verse 10than-nithiya raajyam nalkuvaan pithaavinishtamay
than mukhathin mumbake than nirthum than sthuthikkay
Download Song