കർത്താവു താൻ വരും വേഗം തൻ വചനം സത്യമേ
കാത്തിരിക്കുന്ന തൻ സംഘം തന്നോടു ചേരുമേ
മർത്യശരീരം മാറുമേ നിത്യശരീരം ലഭ്യമേ
നിത്യസന്തോഷം വൃതർക്കേകുവാൻ
കർത്താവു താൻ വരും വേഗം
Verse 2
വേഗം വേഗം വേഗം താൻ വരുമേ
നിത്യസന്തോഷം വൃതർക്കേകുവാൻ
കർത്താവു താൻ വരും വേഗം
Verse 3
കർത്താവു താൻ വരും വേഗം തൻരാജ്യം സ്ഥാപിക്കുമേ
നീതിമാന്മാർ ഭൂമൗ വാഴും തന്നോടു കൂടവേ
കണ്ണുനീർ താൻ തുടയ്ക്കുമേ അന്നവർ ആനന്ദിക്കുമേ
നിത്യസന്തോഷം വൃതർക്കേകുവാൻ
കർത്താവു താൻ വരും വേഗം വേഗം...
Verse 4
കർത്താവു താൻ വരും വേഗം അന്ധകാരം മാറുമേ
ചന്തമേറും സൂര്യകാന്തി ചിന്തും ഭൂവെങ്ങുമേ
സന്താപം നീങ്ങിപ്പോകുമേ സന്തോഷം പൂർണ്ണമാകുമേ
നിത്യസന്തോഷം വൃതർക്കേകുവാൻ
കർത്താവു താൻ വരും വേഗം വേഗം...
Verse 5
കർത്താവു താൻ വരും വേഗം സംശയമില്ലൊട്ടുമേ
തൻ വരവിൻ കാലലക്ഷ്യം കാണുന്നുണ്ടെങ്ങുമേ
അത്തിതളർത്തിടുന്നിതാ വേനൽ അടുത്തുപോയി ഹാ
നിത്യസന്തോഷം വൃതർക്കേകുവാൻ
കർത്താവു താൻ വരും വേഗം വേഗം...