കരുണാനിധിയേ കാൽവറി അൻപേ
ആ... ആ... ആ... ആ... നീ മാത്രമാണെനിക്കാധാരം
Verse 2
കൃപയേകണം കൃപാനിധിയെ
കൃപാനിധിയെ കൃപാനിധിയെ
മുമ്പേ പോയ നിൻപിമ്പേ ഗമിപ്പാൻ
ആ ആ ആ ആ നിൻ പാദമേ എനിക്കാധാരം
Verse 3:
താതാ നിന്നിഷ്ടം മന്നിൽ ഞാൻ ചെയ്വാൻ
തന്നിൽ വസിപ്പാൻ ഉന്നതം ചേരാൻ
ത്യാഗം ചെയ്യുന്നീ പാഴ്മണ്ണിനാശ
ആ ആ ആ ആ ഓടുന്നു നാടിനെ പ്രാപിപ്പാൻ
Verse 4:
മാറാഎലീമിൽ പാറയിൻ വെള്ളം
മാറാത്തോനേകും മാധുര്യമന്ന
പാറയാം യാഹെൻ രാപ്പകൽ ധ്യാനം
ആ ആ ആ ആ യോർദ്ദാന്റെ തീരമെൻ ആശ്വാസം
Verse 5:
എന്നെൻ സീയോനെ ചെന്നങ്ങു കാണും
അന്നെൻ കണ്ണീരും മാറും കനാനിൽ
ഭക്തർ ശ്രവിക്കും കർത്തൃകാഹളം
ആ ആ ആ ആ വ്യക്തമായ് കാണും എൻ രക്ഷകനെ