Verse 1കരുണാദയ സാഗരമേ
പ്രീയ നാഥൻ യേശുവേ
വരുന്നിതാ നിൻ സവിധേ
നിൻ മക്കൾ താഴ്മയായ്
Verse 2നിറയ്ക്കണമേ നിൻ സ്നേഹം
നാഥാ നിൻ ദാസരിൽ
നൽകണേ നിൻ നൽവരം
നാഥാ നിൻ മക്കളിൽ കരുണാദയ...
Verse 3കൂരിരുളിൻ താഴ്വരയിൽ ഏകനായ് തീർന്നുവോ
കാത്തുപാലിച്ചീടും എന്നെ തൻ കരങ്ങളാൽ(2)
ശരണാർത്ഥിയായ് തിരുസന്നിധേ
അണയുന്നിതാ, അഭയം നീ ഏകീടണമേ കരുണാദയ...
Verse 4ഇന്നയോളം തുണച്ചവൻ എന്നുമെന്നും തുണയ്ക്കുന്നോൻ
വന്ദിക്കുന്നു നിൻ പാദത്തിൽ നന്ദിയോടെ ഞാൻ(2)
ജീവനാളെല്ലാം സ്തോത്രയാഗത്താൽ
സ്തുതിച്ചിടുമേ അരികിൽ നീ എന്നും ഇല്ലയോ കരുണാദയ...
Verse 1karunaadaya saagarame
preeya naadhan yeshuve
varunnitha nin savidhe
nin makkal thaazhmayaay
Verse 2niraykkaname nin sneham
naadhaa nin daasaril
nalkane nin nalvaram
naadhaa nin makkalil;- karunaadaya...
Verse 3koorirulin thaazhvarayil eakanaay theernnuvo
kaathupaalicheedum enne than karangalal(2)
sharanaarththiyaay thirusannidhe
anayunnithaa, abhayam nee eakeedaname;- karunaadaya...
Verse 4innayolam thunachchavan ennumennum thunaykkunnon
vandikkunnu nin paadaththil nandiyode njaan(2)
jeevanaalellaam sthothrayaagaththaal
sthuthichchidume arikil nee ennum illayo;- karunaadaya...
Download Song