Karunasanappathiya devadasarin
Verse 1കരുണാസനപ്പതിയ-ദേവദാസരിൻ നിധിയേ
വരികാശിഷം തരുവാൻ-നിന്റെ ദാസരിൻ നടുവിൽ
Verse 2തിരുസന്നിധി സദാ-പരമാലങ്കാരമേ
Verse 3തിരുനാമത്തിലിരുവർ മൂവർ ചേരുന്ന സഭയിൽ
വരുമെന്ന നിൻ മൊഴിയെ ഞങ്ങൾ ആശ്രയിച്ചിവിടെ
ഇരിക്കുന്നു രക്ഷകാ! വരികാത്മദായകാ
Verse 4പരിശുദ്ധ സന്നിധിയിൽ-ബോധവാഴ്വായ് തരിക
പരിചോടടിയാരിപ്പോൾ-ഭയ ഭക്തിയോടിരിപ്പാൻ
പരമാവി ഞങ്ങളെ ഭരണം ചെയ്യേണമേ
Verse 5പരമാമൃതമൊഴിയിൻ-മർമ്മമിന്നറിവതിനും
പരമാവിയിൻ നിറവെ-വീണ്ടും പ്രാപിക്കുന്നതിനും
വരമേകുക പരാ! അടിയാർക്കിന്നംബരാ
Verse 6സുരലോകമായതിലെ-ആത്മീയാശിസ്സുകളെല്ലാം
പരിപൂർണ്ണമായ് നിറഞ്ഞു-നിന്നിൽ മേവിടുന്നതിനാൽ
ചൊരിക വന്മാരിപോൽ-എളിയ നിൻ ദാസർ മേൽ
Verse 7ബലഹീനരാമടിയാർ-ബഹു മന്ദത മയക്കം
പല വീഴ്ചകൾ ഭവിച്ചു-ജീവൻ താണു പോയതിനാൽ
വിലയേറും രക്തത്താൽ-നില മാറ്റി കാക്കുവാൻ
Verse 1karunaasanappathiya-devadaasarin nidhiye
varikaashisham tharuvaan-ninte daasarin naduvil
Verse 2thirusannidhi sadaa-paramaalankaarame
Verse 3thirunaamaththiliruvar moovar cherunna sabhayil
varumenna nin mozhiye njangal aashrayichchivide
irikkunnu rakshakaa! varikaathmadaayakaa;-
Verse 4parishud'dha sannidhiyil-bodhavaazhvaay tharika
parichodadiyaarippol-bhaya bhakthiyodirippaan
paramaavi njangale bharanam cheyyename;-
Verse 5paramaamrithamozhiyin-marmaminnarivathinum
paramaaviyin nirave-veendum praapikkunnathinum
varamekukaa paraa! adiyaarkkinnambaraa;-
Verse 6suralokamaayathile-aathmeeyaashissukalellaam
paripoorrnamaay niranju-ninnil mevidunnathinaal
chorika vanmaari pol-eliya nin daasar mel;-
Verse 7balaheenaraamadiyaar-bahu mandhatha mayakkam
pala veezhchakal bhavichu-jeevan thaanu poyathinaal
vilayerum rakthaththaal-nila maatti kaakkuvaan;-
Download Song