Verse 1കരുണയിൻ ദൈവമേ നിൻ കൃപ എന്റെ ബലം
കരുതെന്നെ കണ്മണി പോൽ പതറാതീ പാരിടത്തിൽ
Verse 2നാശത്തിൻ ഗർത്തമതിൽ വീണു ഞാൻ കേണപ്പോൾ
യേശു തൻ തിരുക്കരത്താൽ വിടുതൽ എകിയല്ലോ
Verse 3പാരിടം-അഖിലവുമേ നാശം-ഭാവിക്കുമെന്നാൽ
കർത്തനിൽ അശ്രയിപ്പോർ നിത്യമായ് നിലനിന്നിടും
Verse 4ഇഹലോക ജീവിതത്തിൽ പതറാതെ അനുഗമിപ്പാൻ
വഹിക്കണേ കരതലത്തിൽ വഴിയാകും യേശുനാഥാ
Verse 5യേശുവിൽ ആശ്രയിച്ചു ക്രിസ്തുവിൽ വളർന്നീടുവാൻ
ഈശനെ നിൻ കൃപയാൽ നിറയ്ക്കുക അനുദിനവും
Verse 6വിശ്വത്തിൽ ഉടനീളവും വിശ്വസ്തർ കുറഞ്ഞിടുമ്പോൾ
വിശ്വാസികളായ നാം വിശ്വസ്തരായ് വിളങ്ങാം
Verse 7ഉലക മഹാന്മാരെല്ലാം മണ്ണിൽ മറഞ്ഞിടുമ്പോൾ
വല്ലഭൻ യേശുമാത്രം ഉയിർത്തു ജീവിക്കുന്നു
Verse 8വേഗം വന്നീടാമെന്നു നൽ-വാഗ്ദത്തം നൽകിയോനെ
വാഗ്ദത്തം പോലെ വേഗം വന്നെന്നെ ചേർക്കണമേ
Verse 9തുണയെനിക്കെശുവേ എന്ന രീതി..
Verse 1Karunayin daivame nin krupa ente balam
Karuthenne kanmanipol, patharathee paaridathil
Verse 2nashathin garthamathil veenunjaan kenappol
Yeshu than thirukkarathaal viduthal ekiyallo;-
Verse 3paridam-akhilavume nasham-bhavikkumennaal
kartthanil ashrayippor nithyamaay nilaninnidum;-
Verse 4Ihaloka jeevithathil patharathe anugamippan
vahikkane karathalatthil vazhiyaakum yeshunaadhaa;-
Verse 5yeshuvil aashrayichu kristhuvil valarnneeduvaan
eeshane ninkrupayaal niraykkuka anudinavum;-
Verse 6vishwatthil udaneelavum vishwasthar kuranjidumpol
vishwasikalaaya naam vishwastharaay vilangaam;-
Verse 7ulaka mahanmarellaam mannil maranjidumpol
vallabhan yeshumathram uyirtthu jeevikkunnu;-
Verse 8vegam vanneedamennu nal-vagdatham nalkiyone
vagdatham pole vegam vannenne cherkkename;-
Verse 9thunayenikkeshuve : Tune of
Download Song