Karunayin karangal neettuka nathhaa
Verse 1കരുണയിൻ കരങ്ങൾ നീട്ടുക നാഥാ
കാതരാമെന്നെ കര കയറ്റുവാൻ
കാർമേഘ കലുഷിതമാം ഈ ജീവിതം
കാത്തു നടത്തണേ യേശുവേ
Verse 2വീണ മീട്ടിടുക വിജനമാം വീഥിയിൽ എന്നുമേ
വീട്ടിൽ അണയും വരെ നില്ക്കു നീയരികിൽ യേശുവേ
വീഴ്ച വരുമ്പോൾ അനുദിനം കാത്തെന്നെ
വീണു പോകാതെ താങ്ങിടുകേ
Verse 3അനുദിനം നിൻ സേവയിൽ ഞാൻ അടിപതറാതെ നിൽപ്പാൻ
അനുപമ സ്നേഹത്തിൻ രാഗം അടിയനിൽ നീ നിറക്കൂ
അവനിയിൽ എന്നെന്നും അനുപമ സന്ദേശം
ആവോളം പകരുവാൻ കൃപയേകണേ
Verse 1karunayin karangal neettuka naadhaa
kaatharaamenne kara kayattuvaan
kaarmegha kalushithamaam ee jeevitham
kaathu nadaththane yeshuve
Verse 2veena meettiduka vijanamaam veethiyil ennumee
veettil anayum vare nilkku neeyarikil yeshuve
veezhcha varumbol anudinam kaathenne
veenu pokaathe thaangidukee;-
Verse 3anudinam nin sevayil njaan adipatharaathe nilppaan
anupama snehathin raagam adiyanil nee nirakkoo
avaniyil ennum anupama sandhesham
aavoolam pakaruvaan kripayekanee;-
Download Song