Karunayin karathalamillathe
Verse 1കരുണയിൻ കരതലമില്ലാതെ
കനിവിൻ കരമതു കാണാതെ
കദനം നിറയുമെൻ വീഥികളിൽ
കാണും ക്രൂശിലെൻ രക്ഷകനെ
Verse 2കരുണയിൻ കരതലം നീട്ടിയവൻ
കനിവിൻ കരമതു നൽകീടും
കരുതലോടെന്നെ കാത്തീടുന്നൊരു
കരമതിൽ ഞാനമരും
Verse 3തിരുസന്നിധി വിട്ടെവിടെ ഒളിക്കും
തിരുസന്നിധി വിട്ടെവിടേക്കോടും
തിരുമാർവ്വല്ലാതാശ്രയമില്ല
തിരുചരണം എന്നഭയമതെ കരുണയിൻ...
Verse 4ആയിരം ആയിരം ആണ്ടുകളേക്കാൾ
ഒരുദിനം തവസവിധേ മതിയെനിക്ക്
തിരുവചനാമൃത മധു നുകർന്നീടും
തിരുവചനം എന്നൊളിയാകും കരുണയിൻ…
Verse 1karunayin karathalamillaathe
kanivin karamathu kaanaathe
kadanam nirayumen veethhikalil
kaanum krooshilen rakshakane
Verse 2karunayin karathalam neettiyavan
kanivin karamathu nalkeedum
karuthalodenne kaattheedunnoru
karamathil njaan amarum
Verse 3thirusannidhi vittevide olikkum
thirusannidhi vittevidekkodum
thirumaarvvallaathaashrayamilla
thirucharanam ennabhayamathe;- karunayin...
Verse 4aayiram aayiram aandukalekkaal
orudinam thavasavidhe mathiyenikk
thiruvachanaamritha madhu nukarnneedum
thiruvachanam ennoliyaakum;- karunayin…
Download Song