Verse 1കരുണയിൻ നാഥൻ കരംപിടിച്ചെന്നെ
അനനുദിനം നടത്തിടുന്നു
കരുതുവാൻ താതൻ കൂടെയുള്ളതിനാൽ
ആകുലമേതുമില്ല.
Verse 2എൻ മനമേ ആനന്ദിക്ക
തൻ നൻമകൾ ഓർത്തിടുക
കരുതുവാൻ താതൻ കൂടെയുള്ളതിനാൽ
ആകുലമേതുമില്ല.
Verse 3ജീവിതയാത്രയിൽ ഏകനായ് പോകിലും
കൂടെ നടന്നിടുന്നു
ഇരുൾ തിങ്ങും പാതയിൽ ദീപം പകർന്നെന്നെ
ഇടറാതെ നടത്തിടുന്നു.
Verse 4നവ്യമാം ജീവൻ നിറവായ് ചൊരിഞ്ഞെന്നെ
നിരന്തരം പുതുക്കിടുന്നു
നന്ദിയോടെന്നുള്ളം പാടിപുകഴ്ത്തും
ഉന്നതൻ നൻമകളെ
Verse 5നീതിയിൻ സൂര്യൻ പാരിലുദിക്കും
നേരം ഞാൻ നമിച്ചിടുമേ
നേരായ് നടപ്പോർ പരലോകം പൂകും
നേരം ഞാൻ ചേർന്നിടുമേ
Verse 1karunayin naadhan karam pidichenne
ananudinam nadathidunnu
karuthuvaan thaathan koodeyullathinaal
aakulamethumilla.
Verse 2en maname aanandhikka
than nanmakal orthiduka
karuthuvaan thaathan koodeyullathinaal
aakulamethumilla.
Verse 3jeevithayaathrayil eakanaay pokilum
koode nadannidunnu
irul thingum paathayil deepam pakarnnenne
idaraathe nadathidunnu.
Verse 4navyamaam jeevan niravaay chorinjenne
nirantharam puthukidunnu
nandiyodennullam paadipukazhthum
unnathan nanmakale
Verse 5neethiyin sooryan paariludhikkum
neram njaan namichidume
neraay nadappor paralokam pookum
neram njaan chernnidume
Download Song