Karunayin sagarame shoka kodum
Verse 1കരുണയിൻ സാഗരമേ ശോകകൊടും വെയിലേറിടുമ്പോൾ
മേഘത്തിൻ തണലരുളി എന്നെ സാന്ത്വനമായ് നടത്താൻ
Verse 2കൃപയരുൾക കൃപയരുൾക അളവെന്യേ പകർന്നീടുക
ഈ ഭൂവിലെൻ യാത്രയതിൽ ദൈവകൃപയരുൾക
Verse 3രോഗങ്ങൾ പീഡകളും നിന്ദ പരിഹാസം ഏറിടുമ്പോൾ
അമിതബലം അരുളി എന്നെ സാന്ത്വനമായ് നടത്താൻ
Verse 4കൂരിരുൾ താഴ്വരയിൽ എന്റെ പാദങ്ങൾ ഇടറിടാതെ
അഗ്നിത്തൂണിൻ പ്രഭയാൽ യാനം ചെയ്യുവാനീ മരുവിൽ
Verse 5ഉറ്റവർ ബന്ധുക്കളും എല്ലാ സ്നേഹിതരും വെറുക്കിൽ
സ്നേഹത്തിൻ ആഴമതിൽ ഞാനും നിമഞ്ജനായ് തീർന്നിടുവാൻ
Verse 6ലോകത്തെ മറന്നിടുവാൻ എല്ലാം ചേതമെന്നെണ്ണിടുവാൻ
ലോകത്തെ ജയിച്ചവനേ നിന്നിൽ അഭയം ഞാൻ തേടിടുന്നേ
Verse 1karunayin sagarame shokakodum veyilerimpol
meghathin thanalaruli enne santhvanamay nadathan
Verse 2kripayarulka kripayarulka alavenye pakarnniduka
ie bhuvilen yathrayathil daiva krupayarulka
Verse 3rogangal pedakalum ninda parihasam eridumpol
amithabalam aruli enne santhvanamay nadathan
Verse 4kurirul thazvaryil ente padangkal idaridathe
agnithunin phrabhayal yanam cheyyuvane maruvil
Verse 5utavar bandhukkalum ellaa snehitharum verukkil
snehathin aazhamathil njaanum nimanjanay thernniduvan
Verse 6lokathe maranniduvan ellaam chetha'mennenniduvan
lokathe jaychavane ninnil abhayam njaan thedidunne
Download Song