Karunesha ente yeshu nathha
Verse 1കരുണേശാ എന്റെ യേശുനാഥാ
കരുണയോടെന്നെ നോക്കണമേ
യാചനകൾ കൈക്കൊള്ളണമേ
പ്രാർത്ഥനയ്ക്കുത്തരം നല്കണമേ
Verse 2കർത്തനെ നിന്നെ കണ്ടിടുവാൻ
കണ്ണുകളെ നീ തുറക്കണമേ
കരകാണാതാഴിയിൽ മുങ്ങിടുന്നേ
കൈക്കു പിടിച്ചെന്നെ കയറ്റണമേ
Verse 3എന്നുടെ എല്ലാ പാപങ്ങളും
എൻ കുറവുകളും ക്ഷമിക്കണമേ
എന്നിൽ നിൻ ജീവനെ പകരണമേ
എന്നും നിൻ പൈതലായ് ജീവിച്ചിടാൻ
Verse 4പ്രതികൂലങ്ങൾ ഏറിടുമ്പോൾ
പതറാതെ നിൽപ്പാൻ കൃപ തരണേ
പാരിലെ കഷ്ടമാം ശോധനയിൽ
പരനേ നിൻ കൃപ മാത്രം മതി
Verse 1karuneshaa ente yeshunaathhaa
karunayodenne nokkaname
yaachanakal kaikkollaname
praartthhanaykkuththaram nalkaname
Verse 2kartthane ninne kandiduvaan
kannukale nee thurakkaname
karakaanaathaazhiyil mungidunne
kaikku pidicchenne kayttaname
Verse 3ennude ellaa paapngalum
en kuravukalum kshamikkaname
ennil nin jeevane pakaraname
ennum nin paithalaay jeevicchidaan
Verse 4prathikoolngal eridumpol
patharaathe nilppaan kripa tharane
paarile kashdamaam shodhanayil
parane nin kripa maathram mathi
Download Song