Karunyapurakkadale karalaliyuka dina
Verse 1കാരുണ്യപൂരക്കടലേ! കരളലിയുക ദിനമനു
Verse 2കാരണനായ പരാപരനേയെൻ
മാരണകാരി മഹാസുരശീർഷം
തീരെയുടച്ചു തകർപ്പതിനായി-
ദ്ധീരതയോടവനിയിലവതരിച്ചൊരു
Verse 3പാപമതാം ചെളി പൂണ്ടുടലാകെ
ഭീകരമായ വിധം മലിനത്വം
ചേർന്നു വിരൂപതയാർന്നൊരിവന്നു
ചേരുവാൻ നിന്നരികതിൽ ഭാഗ്യമുണ്ടായി
Verse 4നിൻ വലങ്കൈ നിവർത്തെന്നെത്തലോടി
നിൻമുഖത്താലെന്നെ ചുംബനം ചെയ്തു
നിന്നുടെയെനിക്കേകി മോതിരം ചെരിപ്പു
മന്നുമിന്നുമൊന്നുപോലെ കാത്തുപോറ്റുന്നെന്നെ
Verse 5പന്നികൾ തിന്നുന്ന തവിടു ഭുജിച്ച
നിന്ദ്യമാം കാലങ്ങൾ മറന്നുപോയ് സാധു
മന്നവനേ തിരുമേശയിൽ നിന്നു
സ്വർന്നഗരഭോജനം ഞാൻ തിന്നുവരുന്നിന്നും
Verse 6ആർക്കുമതീവ മനോഹരമാം നിൻ
സ്വർഗ്ഗ യെരൂശലേം മാളികയിൽ ഞാൻ
ദീർഘയുഗം വസിച്ചാനന്ദ ബാഷ്പം
വീഴ്ത്തിയാലും നിൻ കരുണയ്ക്കതു ബദലാമോ?
Verse 7ജീവപറുദീസിന്നാനന്ദക്കുയിലേ!
ജീവവസന്തർത്തുവാരംഭിച്ചില്ലേ?
ജീവവൃക്ഷക്കൊമ്പിൻ മീതിലിരുന്നു
ജീവമൊഴി മധുരമായ് പാടുക നീ ദിനവും
Verse 1kaarunyapoorakkadale! karalaliyukaa dinam-anu
Verse 2kaarananaaya paraaparaneyeyen
maaranakaari mahaasurashirsham
theereyudachu thakarththathinaayi-
ddheerathayodavanayilavatharichoru
Verse 3paapamathaam cheli poondudalaake
bheekaramaya vidham malinathwam
chernnu viroopathayaarnnorivannu
cheruvaan ninnarukathil bhaagyamundaayi
Verse 4nin valankai nivarththennetthalodi
ninmukhatthaalenne chumbanam cheythu
ninnudeyenikkeeki mothiram chirippu
mannuminnumonnupole kaaththupottunnenne
Verse 5pannikal thinnunna thavidu bhujichcha
nindhyamaam kaalangal marannupoy saadhu
mannavane thirumeshayil ninnu
swarnnagarabhojanam njaan thinnu varunninnum
Verse 6aarkkumatheeva manoharamam nin
swargga yerushalem maalikayil njaan
deerghayugam vasichchaananda baashpam
veezhthiyaalum nin karunaykkathu badalaamo?
Verse 7jeevaparudeesinnaanandakkuyile!
jeevavasantharththuvaarambhichchille?
jeevavrukshakkombin meethilirunnu
jeevamozhi madhuramaay paaduka nee dinamum
Download Song