Verse 1കാരുണ്യവാനേ കാരുണ്യവാനേ
കാരുണ്യം ചൊരിയൂ കരുണാനിധേ
കൃപാനിധിയേ കൃപാനിധിയേ
കൃപയേ ചൊരിയൂ കൃപാനിധിയേ
Verse 2അവിടുത്തെ കാരുണ്യത്താൽ
മാത്രം അനുഗ്രഹം പ്രാപിച്ചീടും
അവിടുത്തെ കൃപയാൽ മാത്രം
ഞങ്ങൾ അനുദിനം ജീവിച്ചീടും
Verse 3ലോകത്തിൽ എന്തെല്ലാം ഭവിച്ചാലും
ലോക പാലകനെന്നും കൂടെയുണ്ട്
അവിടുത്തെ കരങ്ങളിൽ താങ്ങീടേണമേ
അന്ത്യം വരെ എന്നെ കാത്തിടണേ അവിടുത്തെ...
Verse 4സ്നേഹിതരായവർ അരികിലെത്തി ലോക
സ്നേഹത്തിലേയ്ക്കെന്നെ മാറ്റിടുമ്പോൾ
നിത്യമാം സ്നേഹം എന്നിൽ പകർന്ന്
നൽവഴിയിൽ എന്നെ നടത്തേണമേ അവിടുത്തെ..
Verse 5ആത്മാവിൻ നിറവിൽ ആരാധിക്കാൻ
അവിടുത്തെ ശക്തിയാൽ നിറയ്ക്കേണമേ
ആത്മാവിൻ ഫലങ്ങൾ എന്നിൽ നിറച്ച്
അവിടുത്തെ വേലയ്ക്കായി ഒരുക്കേണമേ അവിടുത്തെ..
Verse 1kaarunnyavaane kaarunnyavaane
kaarunnyam choriyoo karunaanidhe
krupaanidhiye krupaanidhiye
krupaye choriyoo krupaanidhiye
Verse 2avidutthe kaarunnyathaal
maatram anugraham praapichheedum
avidutthe krupayaal maatram
njangal anudinam jeevichheedum
Verse 3lokaththil enthellaam bhavichchaalum
loka paalakaneennum koodeyundu
avidutthe karangalil thaangeedename
anthyam vare enne kaathidane;- avidutthe...
Verse 4snehitharaayavar arikileththi loka
snehaththilekkennai maattidumbol
nithyamaam sneham ennil pakarnnu
nalvazhiyil enne nadaththename;- avidutthe..
Verse 5aathmaavin niravil aaraadhikkaan
avidutthe shakthiyaal niraykkename
aathmaavin phalangal ennil nirachchu
avidutthe velaykkaayi orukkename;- avidutthe..
Download Song