വിശ്വാസത്തിൽ തെല്ലും പിന്മാറാതെ
വിശുദ്ധിയിൽ ജീവിക്കും അനുദിനവും (2)
വിശ്വാസവീരന്മാർ പോയപാതയിൽ
വിശ്വസിച്ചു പ്രിയനേ ഞാൻ പിൻഗമിച്ചിടും (2)
Verse 3:
യാഹെന്നെ ദൈവം എൻ പാറയാകയാൽ
യാഹിൽ തന്നെ ആശ്രയം എന്നുംവെച്ചിടും (2)
യാക്കോബിൻ ദൈവമെൻ ചാരെയുള്ളതാൽ
യാഹെ മാത്രം ഞാനെന്നും കാത്തിരുന്നിടും (2)
Verse 4:
മരുഭൂമിയിൽ മന്ന ഒരുക്കിയവൻ
മറക്കുകില്ല തൻ അജഗണത്തെ (2)
മാറോടണയ്ക്കും എന്നെ നഷ്ടമാകാതെ
മാറിലെ രക്തം നൽകി വീണ്ടെടുത്തവൻ (2)
Verse 5:
ആകുലവേളകളിൽ ആശ്വാസമേകിടും
ആവശ്യനേരം എൻ അരികിൽ വരും (2)
അൽഭുതമന്ത്രി എന്നെ അത്ഭുതമാക്കും
ആനന്ദത്തോടെ സ്വർഗ്ഗതീരം പൂകും ഞാൻ (2)