Karuthunna daivam koodeyullathaal
Verse 1കരുതുന്ന ദൈവം കൂടെയുള്ളതാൽ
കരഞ്ഞിടാൻ എന്നുള്ളം മറന്നിടുമേ (2)
മറച്ചിടുമവനെന്നെ ചിറകടിയിൽ എന്നും
കണ്ണിൻ മണിപോൽ കാത്തിടുമേ (2)
Verse 2ചെങ്കടൽ പിളർന്നവൻ മന്നയെ പൊഴിച്ചവൻ
മാറായെ മധുരമായ് മാറ്റിയവൻ (2)
പാപമോക്ഷമേകും രോഗസൗഖ്യം നൽകും
മൃത്യുവെ നീക്കിടും അമർത്യനവൻ (2)
Verse 3പാദങ്ങളിടറുമ്പോൾ കരം പിടിച്ചെന്നെ
മാറോടു ചേർത്തിടും നല്ലിടയൻ (2
വഴി തെറ്റി ഉഴലുമ്പോൾ കരകാണാതലയുമ്പോൾ
അമരത്തായ് അവനെന്റെ കൂടിരിക്കും (2) ചെങ്കടൽ...
Verse 4ചോദിക്കും മുൻപേ എൻ ആവശ്യമറിഞ്ഞു
അനുഗ്രഹം ചൊരിഞ്ഞിടും താതനവൻ (2)
ശത്രുക്കൾ മുൻപാകെ മേശയൊരുക്കും
അന്ത്യംവരെയെന്നെ ചേർത്തുകൊള്ളും(2) ചെങ്കടൽ...
Verse 1Karuthunna daivam koodeyullathaal
Karanjidaan ennallam marannidumee (2)
Marachidumavanenne chirakadikhil ennum
Kannin manipol kaathidumee (2)
Verse 2Chenkadal pilarnnavan mannaye pozhichavan
Maaraaye madhuramaay maattiyavan (2)
Paapamokshamekum rogasoukhyam nalkum
Mrithyuve neekkidum amarthyanavan (2)
Verse 3Paadangal idarumpol karam pidichenne
Maarodu cherthidum nallidayan (2)
Vazhi thetti uzhalumpol karakaanaathalayumpol
Amarathaay avanente koodirikkum (2);- Chenkadal...
Verse 4Chodikkum munpe en aavashyamarinju
Anugraham chorinjidum thaathanavan (2)
Shathrukkal munpaake meshayorukkum
Anthyamvareyenne cherthukollum(2);- Chenkadal...
Download Song