Karuthunna daivam koodeyunde
Verse 1കരുതുന്ന ദൈവം കൂടെയുണ്ട്
പുലർത്തു ന്ന താതൻ ചാരെയുണ്ട്(2)
ഭയമില്ല തെല്ലും പതറില്ല ഞാൻ
കുലുങ്ങുകില്ലാ ഞാൻ തകരുകില്ല(2)
Verse 2ബലം വേണം നാഥാ
കൃപ വേണം നാഥാ
മരുവിൽ ഓട്ടം തികച്ചീടുവാൻ(2)
Verse 3ആരും സഹായം ഇല്ലാത്ത നേരം
ആരുമാശ്വാസം തന്നിടാ നേരം (2)
അവിടുത്തെ വചനം എൻ വെളിച്ചം
നടത്തണെ നാഥാ അന്ത്യത്തോളവും(2) ബലം...
Verse 4സ്നേഹിതർ സ്നേഹം നല്കാ ത്ത നേരം
തളർത്തുന്ന വാക്കുകൾ ചൊല്ലിയ നേരം(2)
പ്രതീക്ഷകളെല്ലാം അസ്തമിക്കുമ്പോൾ
യേശുവിലെന്നും എന്നാശ്രയം(2) ബലം...
Verse 1Karuthunna daivam koodeyund
Pularthunna thaathan chaareyund (2)
Bhayamilla thellum patharilla njaan
Kulungukillaa njaan thakarukilla (2)
Verse 2Balam vaenam naadhaa
Krupa vaenam naadhaa
Maruvil ottam thikacheeduvaan (2)
Verse 3Aarum sahaayam illaatha neram
Aarumaashwaasam thannidaa neram (2)
Aviduththe vachanam en velicham
Nadathane naadhaa anthyathoolavum (2);- balam...
Verse 4Snehithar sneham nalkaa tha neram
Thalarthunna vaakkukal cholliya neram (2)
Pratheekshakalellaam asthamikkumpol
Yeshuvilennum ennaashrayam (2);- balam...
Download Song