കരുതുന്ന കരുതൽ നടത്തുന്ന വിധങ്ങൾ
എൻ നാവിനേതും വർണ്ണിപ്പതോ
ഇഹലോക ദുരിതം ഏറുന്നീ നേരം
ഇമ മങ്ങിടാതെ കാക്കുന്നവൻ
Verse 2
Ch:യേശുവേ... യേശുവേ...
അങ്ങേ സ്നേഹം അത്ഭുതമേ
യേശുവേ... യേശുവേ...
ക്രൂശിൻ സ്നേഹം ആശ്ചര്യമേ
Verse 3
കരുതുമെന്നെൻ മനം ഓതിയവർ
കൂടെ വരുമെന്ന് കരുതിയവർ
ഒരു മാത്ര പോലും കൂടിരിപ്പാനായ്
കഴിയാതെൻ മനമേറെ നീറിയപ്പോൾ
അരികത്തണഞ്ഞു... അമരത്തു വന്നു
അലകളിലലയാതെ കാത്തവനെ... യേശുവേ
Verse 4
പകക്കുന്നവർ മുൻപിൽ മാനിച്ചില്ലേ..?
നന്മക്കായ് അടയാളം നൽകിയില്ലേ ..?
തിന്മയതെല്ലാം നന്മയായ് മാറ്റി
മാനിച്ച വഴിളെ ഓർത്തിടുമ്പോൾ
മനമേകിടുന്നു സ്തുതി സ്തോത്രമേതും
ഭയമേതുമേന്യേ അണഞ്ഞിടുന്നു... യേശുവേ
Verse 1
karuthunna karuthal nadathunna vidhangal
en naavinetum varnnippatho
ihaloka duritham erunnee neram
ima mangidaathe kaakkunnavan