Karuthunna nathhan kaividaatha
Verse 1കരുതുന്ന നാഥൻ കൈവിടാത്ത നാഥൻ
കരുത്തുള്ള വചനം നല്കിയവൻ
കൈവിടുകില്ലെന്നെ ഉപേക്ഷിക്കില്ല
കാത്തിടും എന്നെ ജിവാന്ത്യത്തോളം (2)
Verse 2പൂർവ പിതാക്കളെ നടത്തിയ ദൈവം
പാതയിൽ ദീപമായി മുൻപേ നടന്നവൻ
പതറാതെ ജീവിത യാത്ര തുടരാൻ
പരമോന്നതാ നിൻ സാന്നിധ്യം മതി (2)
Verse 3മരുഭൂയാത്രയിൽ കാലിടറുമ്പോൾ
മുന്നിൽ ചെങ്കടൽ ഗർജ്ജിച്ചിടുമ്പോൾ
മരണത്തെ ജയിച്ച ജയവീരൻ യേശു
മറുകര എത്തിക്കും ജയാളിയായി (2)
Verse 4എത്തിടും വേഗം നിത്യ ഭവനത്തിൽ
എൻ ക്ലേശം തീരും എന്നേക്കുമായി
എന്തൊരാനന്ദം എൻ പ്രിയൻ സവിധം
എന്നേക്കുമായി ഞാൻ വാണീടുമേ (2)
Verse 1karuthunna nathhan kaividaattha nathhan
karutthulla vachanam nalkiyavan
kaividukillenne upekshikkilla
kaatthidum enne jivaanthyattholam (2)
Verse 2poorva pithaakkale nadatthiya daivam
paathayil deepamaayi munape nadannavan
patharaathe jeevitha yaathra thudaraan
paramonnathaa nin saannidhyam mathi (2)
Verse 3marubhoo yaathrayil kaalidarumpol
munnil chengkadal garjjicchidumpol
maranatthe jayiccha jayaveeran yeshu
marukara etthikkum jayaaliyaayi (2)
Verse 4etthidum vegam nithya bhavanatthil
en klesham theerum ennekkumaayi
enthoraanandam en priyan savidham
ennekkumaayi njaan vaaneedume (2)
Download Song