Kashdanashda shodhanakal vannupokilum
Verse 1കഷ്ടനഷ്ട ശോധനകൾ വന്നുപോകിലും
ആധിവ്യാധി പീഡകൾ വന്നുചേരിലും
ഇല്ലെനിക്കു ദുഃഖമൊന്നുമീ യാത്രയിൽ
എന്റെ കർത്തനെന്നുമെൻ കൂടെയുള്ളതാൽ(2)
Verse 2തേടിവന്നിടും എന്റെ സ്നേനഹിതൻ
രോഗശയ്യയിൽ ഞാനേകനാകിലും
തീർത്തിടുമെന്റെ വ്യാധികളെല്ലാം
സ്നേനഹമോടെന്നും സൗഖ്യദായകൻ(2);- കഷ്ട...
Verse 3ചാരേ നിന്നിടും എന്റെ രക്ഷകൻ
സിംഹക്കൂടതിൽ ഞാൻ പെട്ടുപോകിലും
പോക്കിടുമെന്റെ ആധികളെല്ലാം
ദിവ്യവചനത്തിൻ ശക്തിയാലെന്നും(2);- കഷ്ട...
Verse 4കൈവിടില്ലെന്നെ എന്റെ നായകൻ
കാലിടറി ഞാൻ വീണുപോകിലും
കാത്തിടുമെന്നെ എന്റെ പാലകൻ
കൈക്കുഞ്ഞുപോൽ തൻ മാറിടമതിൽ(2);- കഷ്ട...
Verse 1kashtanashta shodhanakal vannupokilum
aadhivyaadhi peedakal vannucherilum
illenikku duhkhamonnumee yaathrayil
ente karthanennumen koodeyullathaal(2)
Verse 2thedivannidum ente snehanhithan
rogashayyayil njaanekanaakilum
theerthidumennte vyaadhikalellaam
snehamodennum saukhyadaayakan(2);- kashta...
Verse 3chaare ninnidum ente rakshakan
simhakkoodathil njaan pettupokilum
pokkidumente aadhikalellaam
divyavachanathin shakthiyaalennum(2);- kashta...
Verse 4kaividillenne ente naayakan
kaalidari njaan veenupokilum
kaathidumenne ente paalakan
kaikkunjupol than maaridathil(2);- kashta...
Download Song