Verse 1കഷ്ടതകൾ ദൈവമേ! എന്നവകാശം തന്നെയല്ലൊ
വിശ്വസിപ്പാൻ മാത്രമല്ല നൽ വരം
തങ്ക കഷ്ടതകൾ സഹിപ്പാനും പ്രാപ്തിതാ
Verse 2ക്രൂശിന്മേൽ ഞാൻ കാണുന്നൊരു മഹൽക്കാഴ്ച എന്റെ പ്രിയൻ
കഷ്ടതകൾ സഹിച്ചയ്യോ! ചാകുന്നു
എന്നെ പൊൻകിരീടം ധരിപ്പിപ്പാനാകുന്നു
Verse 3:
ഭക്തിക്കതിശക്തിയെന്നിൽ കഷ്ടങ്ങൾ വർദ്ധിക്കുമ്പോൾ
ഹാ! എനിക്കെന്താനന്ദമെൻ കഷ്ടതകൾ
ദൈവസന്നിധിയിൽ ശോഭയെനിക്കേറുന്നു
Verse 4:
ഭക്തനായ യോബു പലകഷ്ടനഷ്ടം സഹിച്ചതാൽ
ഭാഗ്യവാനായ് തീർന്നവൻ തന്നായുസ്സിൽ
എല്ലാം ഇരട്ടിയായി പിന്നെ നാഥൻ നല്കിയേ
Verse 5:
മോശെ ഫറവോൻ വീടുവിട്ടു കഷ്ടതകൾ പിന്തുടർന്നു
യിസ്രായേലിൻ രക്ഷിതാവായ് തീർന്നവൻ
ദൈവപുത്രനോടുകൂടെ നില്പാൻ യോഗ്യനായ്
Verse 6:
മീസ്രനാട്ടിലല്പകാലം യോസെഫെന്തു ഖിന്നനായ്
ദൈവമോ തൻ പൈതലിനെ ഓർത്തല്ലോ
അവൻ ഫറോരാജൻ മന്ത്രിയായിത്തീർന്നല്ലോ
Verse 7:
വിശ്വാസികളാർക്കും ലോകം യോഗ്യമായിത്തീർന്നിട്ടില്ല
കഷ്ടതകൾ ദൈവമവർക്കേകുന്നു
മഹാ ഭാഗ്യദേശമവർക്കായി നല്കുന്നു
Verse 8:
സ്വർപ്പുരത്തിൽ കേൾക്കുന്നൊരു മഹാശബ്ദം പറയുന്നു
കഷ്ടമേറെ സഹിച്ചിങ്ങു വന്നിവർ
അവർ ശോഭിതരായ് ദൈവമുമ്പിൽനിൽക്കുന്നു
Verse 1kashdathakal daivame! enn avakaasham thanneyallo
vishvasippaan maathramalla nal varam
thangka kashdathakal sahippaanum praapthithaa
Verse 2krooshinmel njaan kaanunnoru mahalkkaazhcha ente priyan
kashdathakal sahicchayyo! chaakunnu
enne ponakireedam dharippippaanaakunnu;-
Verse 3bhakthikkathi shakthiyennil kashdngal varddhikkumpol
haa! enikkenthaanandamen kashdathakal
daivasannidhiyil shobhayenikkerunnu;-
Verse 4bhakthanaaya yobu pala kashdanashdam sahicchathaal
bhaagyavaanaay theernnavan thannaayussil
ellaam erttiyaayi pinne nathhan nalkiye;-
Verse 5moshe pharavon veeduvittu kashdathakal pinthudarnnu
yisraayelin rakshithaavaay theernnavan
daivaputhranodukoode nilpaan yogyanaay;-
Verse 6meesranaattilalpakaalam yosephenthu khinnanaay
daivamo than paithaline ortthallo
avan pharoraajan manthriyaayittheernnallo;-
Verse 7vishvaasikalaarkkum lokam yogyamaayittheernnittilla
kashdathakal daivamavarkkekunnu
mahaa bhaagyadeshamavarkkaayi nalkunnu;-
Verse 8swarppuratthil kelkkunnoru mahaashabdam parayunnu
kashdamete sahicchingu vannivar
avar shobhitharaay daivamumpilnilkkunnu;-
Download Song