Kashdathayilente shailavum
Verse 1കഷ്ടതയിൽ എന്റെ ശൈലവും
കോട്ടയുമായ് ക്രിസ്തുവുള്ളതാൽ
അല്പവും ഞാൻ ശങ്കിക്കയില്ല
രക്ഷകൻ എൻ നൽ സഹായകൻ
Verse 2യേശുവോടറിയിക്കും ഞാൻ
എൻ ദുഃഖം സങ്കടമെല്ലാം
എൻ പിതാവ് തീർത്തീടും സർവ്വം
ഞാൻ അവന്റെ സ്വന്തമാകയാൽ
Verse 3നീതിമാന്റെ സന്തതികളോ
അപ്പം അവർ യാചിക്കയില്ല
പോഷിപ്പിക്കും ദൈവം അവരെ-
ക്ഷാമകാലെ ക്ഷോമമോടെ താൻ യേശുവോ...
Verse 4ദൈവമെന്റെ ബുദ്ധിമുട്ടുകൾ
തേജസ്സേറും മഹത്വമോടെ
തൻ ധനത്തിന്നൊത്തവണ്ണമായ്
പൂർണ്ണമായി തീർത്തു തന്നിടും യേശുവോ...
Verse 5വൻ ധനം അതോടുകൂടെയും
കഷ്ടതയും ഉള്ളതിനേക്കാൾ
കർത്തനോടു കൂടെ ഉള്ളതാം
അല്പധനം ഏറ്റം ഉത്തമം യേശുവോ...
Verse 1kashdathayilente shailavum
kottayumay kristhuvullathaal
alpavum njaan sangkikkayilla
rakshaken-enn nal sahayakan
Verse 2yeshuvodariyikkum njaan
en dukham sangkadamellam
en pithaavu theerthidum sarvvamm
njaan avente svanthamakayal
Verse 3neethimante santhathikaklo
appam avar yachikkayilla
poshippikkum daivam avare
kshamakale kshemamode than;-
Verse 4daivamente buddhimuttukal
thejasserum mahathavamode
than dhanathinotha vannamayi
purnnamaye theerthu thannidum;-
Verse 5van dhanam athodukudeyum
kashdathayum ullathinekkaal
karthanodu kude ullatham
alppa dhanam ettam uthamam;-
Download Song