Kashtangal saramilla kannuneer
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല
നിത്യതേജസ്സിൻ ഘനമോർത്തിടുമ്പോൾ
നൊടിനേരത്തേക്കുള്ള-
കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല
Verse 2 പ്രിയന്റെ വരവിൻ ധ്വനി മുഴങ്ങും
പ്രാക്കളെപോലെ നാം പറന്നുയരും
പ്രാണന്റെ പ്രിയനാം മണവാളനിൽ
പ്രാപിക്കും സ്വർഗ്ഗീയ മണിയറയിൽ
Verse 3 മണവാളൻ വരും വാനമേഘത്തിൽ
മയങ്ങാൻ ഇനിയും സമയമില്ല
മദ്ധ്യാകാശത്തിങ്കൽ മഹൽദിനത്തിൽ
മണവാട്ടിയായ് നാം പറന്നുപോകും
Verse 4:
ജാതികൾ ജാതിയോടെ-തിർത്തിടുമ്പോൾ
ജഗത്തിൻ പീഡകൾ പെരുകിടുമ്പോൾ
ജീവിതഭാരങ്ങൾ വർദ്ധിച്ചിടുമ്പോൾ
ജീവന്റെ നായകൻ വേഗം വന്നിടും
Verse 5:
യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും
യുദ്ധത്തിൻ ശ്രുതിയും കേൾക്കുന്നില്ലയോ
യിസ്രയേലിൻ ദൈവം എഴുന്നള്ളുന്നേ
യേശുവിൻ ജനമേ ഒരുങ്ങുക നാം
Verse 1 Kashtangal saramilla kannuneer saramilla
Nithya thejassin khanam orthidumpol
Nodi nerathekulla
kashtangal saramilla kannuneer saramilla
Verse 2 Priyante varavin dhwoni muzhangum
Prakkale pole nam parannuyarum
Pranante priyanam manavalanil
Prapikkum sworgeya maniyarayil;-
Verse 3 Manavalan varum vanameghathil
Mayangan iniyum samayamilla
Madhyakasathinkal mahal dinathil
Manavattiyay nam parannu pokum;-
Verse 4 Jathikal jathiyod ethirthidumpol
Jegathil peedakal perukidumpol
Jeevitha bharangal vardichidumpol
Jeevante nayakan vegam vannidum;-
Verse 5 Yudhavum kshamavum bhukampangalum
Yudhathin sruthiyum kelkunnillayo
Israyelin daivam ezhunnallunne
Yeshuvin janame orunguka nam;-
Download Song
Cancel
Download