Kathirunna naladuthithaa kanthaneshu
Verse 1കാത്തിരുന്ന നാളടുത്തിതാ കാന്തനേശു വന്നിടുവാറായി
കാത്തിരിക്കും തൻ വിശുദ്ധരെ വേളിചെയ്യാൻ മേഘേവരുമെ
Verse 2കാന്തനെ താമസം ആകുമോ ആഗമം(2)
കാത്തിരുന്നു കൺകൾ മങ്ങുന്നേ താമസിക്കല്ലെ വരാൻ പ്രീയാ (2)
Verse 3രക്തത്താലെ വീണ്ടെടുത്തതാം സത്യസഭയൊന്നായ് മോദമായ്
ആർത്തിയോടെ നോക്കിപാർത്തതാം സുപ്രഭാതം ഇത്രദൂരമോ
Verse 4ചേറ്റിൽ കിടന്നെന്നെ സ്നേഹമായ് പുണ്യനിണത്താലെ കഴുകി
കറ-വാട്ടം മാലിന്യമേതും ഏശാതെ തൻ മുമ്പിൽ നിർത്തുവാൻ
Verse 5മുൾമുടി അണിഞ്ഞുപോയവൻ പൊൻകിരീടം ചൂടി തേജസ്സിൽ
ആഗമിക്കും നാളടുത്തിതാ അടയാളം കാണുന്നു സദാ
Verse 6കോടാകോടി ശുദ്ധർ തേജസ്സിൽ പ്രീയൻ മുഖം ദർശിച്ചീടുമെ
കണ്ണുനീർ തുടയ്ക്കും തൃക്കയ്യാൽ ദുഃഖമെല്ലാം ഓടിപ്പോകുമേ
Verse 7കഷ്ടതകൾ തീരാൻ കാലമായി കാന്തനേശു വെളിപ്പെടാറായ്
ആർത്തിയോടെ വേലതികക്കാം തലയുയർത്താം സത്യ സഭയെ
Verse 1kaathirunna naladuthithaa kaanthaneshu vanniduvarayi
kaathirikkum than vishuddhare velicheyan meghevarume
Verse 2kaanthane thaamasam aakumo aagamam(2)
kaathirunnu kankal mangunne thamasikkalle varaan preyaa (2)
Verse 3rakthathale vendeduthatham sathya’sabhayonnaay modamay
aarthiyode nokkiparthatham suprabhatham ithradooramo;-
Verse 4chettil kidannenne snehamay punyaninathale kazhuki
kara-vattam malinyamethum eshathe than mumpil nirthuvan;-
Verse 5mulmudi aninjupoyavan ponkiredam choodi thejassil
aagamikkum naladuthitha adayalam kanunnu sadaa;-
Verse 6kodakodi shudhar thejassil preyan mukham darshichedume
kannuner thudaykkum thrikkayal dukhamellam odippokume;-
Verse 7kashadathakal theran kalamay kanthaneshu velippedaray
aarthiyode velathikakkam thala’uyartham sathya sabhaye;-
Download Song