Kathu kathekanai nin varavorthu
Verse 1കാത്തു കാത്തേകനായ് നിൻ വരവോർത്തു ഞാൻ
നാളെത്ര നീക്കിയെൻ യേശുദേവാ
കാണും പ്രപഞ്ചമോ മാറുമെന്നാകിലും
മാറാത്ത വാക്കു നീ തന്നതല്ലോ
Verse 2സംസാര സാഗരേ നീന്തി നീന്തി ഞാൻ
സന്താപത്താലുഴന്നീടുന്നയ്യോ
സന്തോഷമേകുവാൻ നിൻകൂടെ വാഴുവാൻ
സൗന്ദര്യ പൊൻമുഖം കണ്ടിടുവാൻ
Verse 3സ്വന്തമായൊന്നുമേ കാണുവാനില്ലിതിൽ
സ്വന്തമായ് നീ മതി യേശുദേവാ
ബന്ധുക്കൾ മിത്രരും അന്ത്യസമയമേ
പിന്തിരിഞ്ഞീടുമാ ശോകരംഗം
Verse 4ആശ്വാസമേകുക വിശ്വാസനായക
നശ്വരനാടക-മാണീ ലോകം
ആശിഷമേകുക എൻ ശ്വാസം പോംവരെ
നിൻഗാനം പാടുവാൻ ശക്തി നൽക
Verse 1Kathu kathekanai nin varavorthu njaan
Naalethra neekiyen Yeshu deva
Kanum prapanchamo marumennakilum
Maratha vakku nee thannathallo
Verse 2Samsarasagare nenthi nenthi njaan
Santhapathaluzhannedunnayyo
Santhoshamekuvan nin kude vazhuvan
Soundrya ponmukham kandiduvaan
Verse 3Sownthamay onnume kanuvanillithil
Sownthamay nee mathi Yeshudeva
Bendhukkal mithrarum anthya samayame
Pinthirinjeedumaa shokarangam
Verse 4Aashwasamekuka viswasa-nayaka
Nashwara nadaka-mani lokam
Aashishamekuka enn swasam pomvare
Nin ganam paduvaan shakthi nalka
Download Song