കാത്തു കാത്തു നിൽക്കുന്നേ ഞാൻ യേശുവേ നിൻ നാളിനായ്
നിൻ വരവിൻ ഭാഗ്യമോർത്താൽ ആനന്ദമെന്താനന്ദം
Verse 2
ലക്ഷ്യമെല്ലാം കാണുന്നേ മൽപ്രിയ മണവാളനേ
എന്നു മേഘേ വന്നിടുമോ പൊൻമുഖം ഞാൻ മുത്തിടാം
Verse 3
മാറിടാതെ നിന്മൊഴിയിൽ പാതയിൽ ഞാനോടിയെൻ
ലാക്കിലെത്തി നൽവിരുതു പ്രാപിക്കും ജീവാന്ത്യത്തിൽ
Verse 4:
സ്വർഗ്ഗീയന്മാർക്കീപ്പുരിയിൽ ആശിപ്പാനെന്തുള്ളപ്പാ
സ്വർഗ്ഗീയമാം സൗഭാഗ്യങ്ങൾ അപ്പുരേ ഞാൻ കാണുന്നേ
Verse 5:
രാപ്പകൽ നിൻ വേല ചെയ്തു ജീവനെ വെടിഞ്ഞവർ
രാപ്പകിലല്ലാതെ രാജ്യേ രാജരായ് വാണിടുമേ
Verse 6:
എൻ പ്രിയാ നിൻ പ്രേമമെന്നിൽ ഏറിടുന്നെ നാൾക്കുനാൾ
നീ എൻ സ്വന്തം ഞാൻ നിൻ സ്വന്തം മാറ്റമതിനില്ലൊട്ടും
Verse 7:
കാഹളത്തിൻ നാദമെന്റെ കാതിലെത്താൻ കാലമായ്
മിന്നൽപോലെ ഞാൻ പറന്നു വിണ്ണിലെത്തി മോദിക്കും
Verse 1
Kathu kathu nilkkunne najan Yeshuve nin nalinay
Nin vanvin bhagyam orthal anandam enthanantham
Verse 2
Lekshyamellam kanunne mal priya manvalane
Ennu mege vannidumo pon mugam najan muthidam