Verse 1കോടി സൂര്യപ്രഭയേറും രാജാരാജാ നിന്റെ
കൂടെവരും ഞങ്ങളെ കൺപാർക്ക ദേവാ
Verse 2ഈ മരുഭൂമിയിൽ ഞങ്ങൾക്കാരുമില്ലെ നിത്യ
ജീവനെഴും മന്നാ ഞങ്ങൾക്കേകിടേണം
Verse 3പാളയത്തിൻ പുറത്തുപോയ് കഷ്ടമേൽക്കാം സർവ്വ
നാളിലും നിൻ പാദസേവ ചെയ്തു പാർക്കാം
Verse 4ഈയുലകിൽ ഞങ്ങൾക്കുള്ളതെല്ലാം പോയാൽ ഒരു
നൂറുമടങ്ങീയടിയാർക്കേകുമല്ലോ
Verse 5രാമുഴുവൻ നിന്റെ മാർവ്വിൽ ചേർത്തിടേണം മന-
ക്ലേശമെല്ലാം നീക്കും പ്രേമം തന്നിടേണം
Verse 6പാറയിൽ നിന്നുള്ള തേനും തന്നിടേണം ജീവ-
പാറയാകും നിന്നിലെന്നും നിന്നീടുവാൻ
Verse 7വൻകടലും ഓളവും ഉയർന്നുവന്നാൽ ഒരു-
സങ്കടവും ഇല്ലെനിക്കെൻ തമ്പുരാനെ
Verse 8പോയപോൽ വരാമെന്നുരചെയ്ത രാജാ വന്നു-
നീതിയോടീ ഭൂതലത്തിൽ വാഴ്ക രാജാ
Verse 1kodi sooryaprabhayerum rajaraja ninte
kudevarum njangale kanparkka devaa
Verse 2ie marubhumiyil njangalkkarumille nithya
jeevanezhum mannaa njangalkkekidenam;-
Verse 3paalayathin purathupoy kashdamelkkaam sarvva
naalilum nin paadaseva cheythu parkkaam;-
Verse 4ie-yulakil njangalkkullathellaam poyaal oru
nuru madangee’yadiyaarkkekumallo;-
Verse 5raa’muzhuvan ninte marvvil cherthidenam mana
kleshamellaam neekkum premam thannidenam;-
Verse 6parayil ninnulla thenum thannidenam jeva
parayakum ninnilennum ninneduvaan;-
Verse 7vankadalum olavum uyarnnuvannaal oru
sankadavum illenikken thampuraane;-
Verse 8poyapol varamennuracheytha raajaa vannu
neethiyodee bhuthalathil vaazhka raajaa;-
Download Song