നമ്മളൊത്തുണർന്നു നീങ്ങണം
നന്മതൻ ബലം ധരിക്കണം
ജീവനെങ്കിൽ ജീവൻ വെച്ചു കർത്തൃസേവചെയ്യണം
ഉന്നതവിളിക്കു തക്ക ജീവിതം നയിക്കണം
പർവ്വതത്തിലെത്ര മോഹനം-സു
വാർത്തയോതും ദൂതന്റെ കാൽ
Verse 3
തിന്മയോടെതിർത്തു നിൽക്കണം
നന്മയാൽ ജയം വരിക്കണം
ആദ്യസ്നേഹം ആദിമ പ്രതിഷ്ഠയും വിശ്വാസവും
ആദ്യനാളിലെന്നപോലെ കാത്തിടും വിശുദ്ധരെ
വീണ്ടെടുപ്പിൻ നാളടുത്തുപോയ്
വേലചെയ്തൊരുങ്ങി നിന്നിടാം
Verse 4
ലോകത്തെ പരിത്യജിക്കണം
ദോഷം വിട്ടകന്നു നീങ്ങണം
അന്ധകാരശക്തിയോടെതിർത്തു നാം ജയിക്കണം
അന്തരംഗമാത്മശക്തിയാൽ വിശുദ്ധമാക്കണം
അന്ത്യകാലം വന്നടുത്തുപോയ്
അന്ത്യദൂതു കേൾക്കുന്നിതാ