Kodiya kattadikkename aathma
Verse 1കോടിയ കാറ്റടിക്കേണമേ-ആത്മ
മന്ദമാരുതനെ ദാസർ മദ്ധ്യത്തിൽ
Verse 2വാഗ്ദത്തം യൂദർക്ക് മാത്രമല്ല-കർത്തൻ
വാക്കുപാലിപ്പവർക്കേകും ദയാലുവും
ഓമന-പേർചൊല്ലി ചാരത്തണയ്ക്കും
ദൂരസ്ഥർക്കും നൽകും നിന്നാത്മദാനം
Verse 3:
നാലുപാടും ചുറ്റിഅടിക്കേണമേ ഇപ്പോൾ
ഉന്നതഭാവങ്ങൾ നിലംപരിചാവാൻ
ഊക്കോടടിക്കുക ദൈവീക കാറ്റേ
ഊതുക നിൻ പ്രിയ മക്കളിൻ മേലും
Verse 4:
വടുതിക്കാറ്റേ നല്ല തെന്നിക്കാറ്റേ-പ്രീയൻ
തോട്ടത്തിൽ നിൽക്കുന്ന-നടുതലകളിൻമേൽ
നൽ സുഗന്ധം വീശും നേരം വരെയും
ഊതുക നിൻ പ്രീയ മക്കൾ മേലിന്ന്
Verse 5:
ഏറ്റം ബലമുള്ള വന്മരമാകിലും
ഊറ്റം പെരും-കാറ്റായ് അടിക്കണമേയിപ്പോൾ
ഇലകളും ചില്ലിക്കൊമ്പ-ഖിലവും തായ്ത്തടി-
ആടിയുലച്ച് കുലുങ്ങിയുലയുവാൻ
Verse 6:
സംഭവ ബഹുലങ്ങൾ സംജാതമാകുന്ന
ആത്മമുഴക്കമാം പെരുങ്കാറ്റിന്നിരമ്പൽ
കാണ്മാനും കേൾപ്പാനുമുപയുക്തമായ
ആത്മവ്യാപാരമാം മന്ദമാരുതനാം
Verse 7:
നിഹതന്മാർ താഴ്വര തരണം ചെയ്തിപ്പോൾ
ജീവകാറ്റൂതണം ഝടുതിയായിപ്പോൾ
ജീവിച്ചു പെരിയൊരു സൈന്യമായിപ്പോൾ
വാഴ്ത്തി സ്തുതിപ്പതിന്നൂതണമിപ്പോൾ
Verse 8:
പൂർവ്വികമായ നിന്നാത്മീക വർഷം
പൂർവ്വന്മാരിൽ പകർന്നുജ്ജ്വല തേജസ്സ്
പിൻമഴയായ് തവ ദാസർമേലിന്നു
പെയ്യണമെ തുടർന്നുന്നത നിലയിൽ കൊടിയ…
Verse 9താളടി ദൂരീകരിക്കുന്ന കാറ്റേ
നാലു പാടും വീശി പാറ്റുകയെന്നാൽ
നന്മണിയായ് തിരുസന്നിധിയിൽ ഞാൻ
നിത്യ കളപ്പുര പൂകും നിശ്ചയമായ് കൊടിയ...
Verse 1kodiya kattadikkename-aathma
mandamaaruthane dasar maddhyathil
Verse 2vaagdatham yudarkke mathramalla-karthan
vakku-palippavarkkekum dayaluvum
omana-percholli charathanaykkum
durastharkkum nalkum ninnaathmadanam;-
Verse 3nalupadum chuttiadikkename ippol
unnatha bhavangal nilamparichavan
ookkodadikkuka daiveeka kaatte
oothuka nin priya makkalin melum;-
Verse 4vaduthikkatte nalla thennikkaatte-preeyan
thottathil nilkkunna-naduthalakalinmel
nal sugandham veeshum neram vareyum
oothuka nin preeya makkal melinne;-
Verse 5ettam balamulla vanmaramaakilum
oottam perum-kattaay adikkanameyippol
ilakalum chillikkompu-khilavum thaythadi-
aadiyulache kulungiyulayuvaan;-
Verse 6sambhava bahulangal samjaatha-maakunna
aathma muzhakkamaam perungkaatin-nirampal
kaanmaanum kelppaanumupayukthamaaya
aathma-vyaapaaramaam manda-maaruthanaam;-
Verse 7nihathanmaar thaazhvara tharanam cheythippol
jeevakaatoothanam jhaduthiyaayippol
jeevichu periyoru sainyamaayippol
vaazhthi sthuthippa-thinnoothanamippol;-
Verse 8poorvvikamaaya ninnaathmeka varsham
poorvvanmaaril pakarnnujjvala thejasse
pinmazhayaay thava daasar-melinnu
peyyaname thudarnnu-nnatha nilayil;- kodiya…
Verse 9thaaladi doorekarikkunna kaate
naalu paadum veeshi paatukayennaal
nanmaniyaay thiru-sannidhiyil njaan
nithya kalappura pookum nishchayamaay;- kodiya...
Download Song