Kodumkaatalarumpol mathilinmel
Verse 1കൊടുങ്കാറ്റലറുമ്പോൾ മതിലിന്മേൽ
ഭയങ്കരന്മാരുടെ ആരവമുയരുമ്പോൾ
എളിയവനൊരു ദുർഗ്ഗം ദരിദ്രനു തണലും നീ
കഷ്ടത്തിൽ കോട്ടയും ശരണവുമേ
Verse 2കാണുന്നു ഞാൻ ബലമുള്ള പട്ടണം
രക്ഷയതിന്റെ മതിലും കൊൽത്തളവും
യാഹിലാശ്രയിക്കും സ്ഥിരമാനസൻ
പൂർണ്ണ ശാന്തിയിൽ പാർക്കുമവിടെ
Verse 3സാദ്ധ്യതകൾ തീർന്നാൽ സാരമില്ല
സാഗരത്തെ കരതലത്തിൽ വഹിക്കുന്നോൻ
സാദ്ധ്യമാക്കിത്തീർക്കും ജയമവൻ നൽകീടും
അസാദ്ധ്യമാം വാതിലുകൾ തുറക്കും
Verse 4യാഹിൽ ശാശ്വതമാം പാറയതിൽ
ആശ്രയം വെച്ചിടും അവനിൽ ശാശ്വതമായ്
നിർത്തിടും വൻ കൃപയിൽ ഉയർത്തിടും വൻഭുജത്തിൽ
ചേർത്തിടും താൻ പാർക്കും വിൺഭവനേ
Verse 5തകർക്കാൻ പാഞ്ഞടുക്കും ശത്രുവിന്മേൽ
തകർക്കുന്ന ജയമവൻ നമുക്കായ് നൽകിടുമേ
ഒരുക്കിടും മേശയവൻ പകർന്നിടും തൈലമവൻ
ഇരുത്തിടും താൻ സ്വർഗ്ഗീയ സിംഹാസനേ
Verse 1kodum’kaatalarumpol mathilinmel
bhayangkaranmaarude aaravamuyarumpol
eliyavanoru durggam daridranu thanalum nee
kashdathil kottayum sharanavume
Verse 2kaanunnu njaan balamulla pattanam
rakshayathinte mathilum kolthalavum
yaahilaashrayikkum sthhiramaanasan
purnna shaanthiyil paarkkumavide
Verse 3saaddhyathakal theernnaal saaramilla
saagarathe karathalathil vahikkunnon
saaddhyamaakkitherkkum jayamavan nalkedum
asaaddhyamam vaathilukal thurakkum;-
Verse 4yaahil shashvathamaam paarayathil
aashrayam vechidum avanil shashvathamaay
nirthidum van krupayil uyarthidum vanbhujathil
cherthidum thaan paarkkum vinbhavane;-
Verse 5thakarkkaan panjadukkum shathruvinmel
thakarkkunna jayamavan namukkaay nalkidume
orukkidum meshayavan pakarnnidum thailamavan
iruthidum thaan swarggeya simhaasane;-
Download Song