Verse 1കൊണ്ടുവാ കൊണ്ടുവാ നീ പാപികളെ
കൊണ്ടുവാ കൊണ്ടുവാ നീ
Verse 2രണ്ടെജമാന്മാരെ സേവി- ച്ചിണ്ടലെന്യേ വസിക്കാമെ-
ന്നുള്ള കൊണ്ടു നിനയ്ക്കുന്ന കള്ളരെ പിടിച്ചിവിടെ കൊണ്ടുവാ...
Verse 3അസ്സലായി കഴിയേണം ഡ്രസ്സു നന്നായിരിക്കേണം
വസ്തുതന്നെ ദൈവമെന്നു തീർത്തു രയ്ക്കും ശഠന്മാരെ കൊണ്ടുവാ...
Verse 4പുള്ളിമൃഗക്കണ്ണിയുടെ-കള്ളമാർന്ന പുഞ്ചിരിയെ
ഉള്ളുയരും ഭാഗ്യമെന്നു തുള്ളിയാടും വിടന്മാരെ കൊണ്ടുവാ...
Verse 5അക്രമമായാശമൂത്തി-ട്ടർത്ഥമെന്തെന്നറിയാതെ
ചക്രമെന്നു കേൾക്കെ തല- ചെക്കിട്ടിക്കും ലോഭികളെ കൊണ്ടുവാ...
Verse 6അപ്പനമ്മമാർ പറയും ദുഷ്പ്രവൃത്തിക്കെരിവേറി
ശിൽപ്പമോടെ നടക്കുന്ന- ശപ്പരാകും ബാലകരെ കൊണ്ടുവാ...
Verse 7വഞ്ചിപ്പാൻ വിരുതുള്ള - വഞ്ചകിയാമിസ്സബേലിൻ
നഞ്ചുകുടിപ്പാൻ മുറിയിൽ - തഞ്ചിനിൽക്കും യുവാക്കളെ കൊണ്ടുവാ...
Verse 8സ്ത്രീജനത്തിൻ മിത്രമായ സൂപദേശം കൊടുക്കുന്ന
ഭാവമതു നടിച്ചിടും പാപികളെത്തിരഞ്ഞിങ്ങു കൊണ്ടുവാ...
Verse 9ജോലിമൂലം വേദവാക്യ-ശോധനത്തിന്നിടയില്ലെ
ന്നേതുമൊരു നാണം കൂടാ തോതിടുന്നു ജഡന്മാരെ കൊണ്ടുവാ...
Verse 10ദൈവപക്ഷം മാത്രമോതി-ചെയ്തിന്നു പണിയേറും
നവ്യമാം മനുഷ്യപക്ഷം കൈമറിക്കും വൈദികരെ കൊണ്ടുവാ...
Verse 11വേല വേലയെന്നു ചൊല്ലി-വേലിയില്ലാ സ്ഥലം പോലെ
നാലുപാടും തുറന്നുള്ള ജാല സുവിശേഷകരെ കൊണ്ടുവാ...
Verse 12ഭക്തിയും വൻ ഭക്തികേടും - ചേർത്തിളക്കിത്തരം പോലെ
ചെപ്പടിക്കളി നടത്തും സഭ്യരല്ലാക്ഖലന്മാരെ കൊണ്ടുവാ...
Verse 13മൂഢരാമിവരെപ്പിടിച്ചൂടു പാടെ വരിഞ്ഞെരി
ഞ്ഞടുമഗ്നിക്കടലിന്റെ-ചൂടിലേക്കെറിഞ്ഞീടുവാൻ കൊണ്ടുവാ...
Verse 1konduvaa konduvaa nee paapikale
konduvaa konduvaa nee
Verse 2randejamaanmaare sevi- chchindalenye vasikkaame-
nnulla kondu ninaykkunna kallare pidichchivide;- konduvaa...
Verse 3assalaayi kazhiyenam dressu nannaayirikkenam
vasthuthanne daivamennu theerthu raykkum shatamaanmaare;- konduvaa...
Verse 4pullimrigakkanniyude-kallamaarnna punchiriye
ulluyarum bhaagyamennu thulliyaadum vidanmaare;- konduvaa...
Verse 5akramamaayaashamootti-ttarthamentennariyaathe
chakramennu kelkke thala- chekkittikkum lobhikale;- konduvaa...
Verse 6appanammaar parayum dushpravruthikkiriveri
shilppamode nadakkunna- shapparaakum baalakare;- konduvaa...
Verse 7vanchippaan viruthulla - vanchakiyamaamissabelin
nanjukudippaan muriyil - thanjinilkkum yuvaakkale;- konduvaa...
Verse 8streejanathin mithramaaya soopadesham kodukkunna
bhaavamathu nadichidum paapikalethiranjjingu;- konduvaa...
Verse 9jolimoolam vedavaakya-shodhanathinnidayille
nnethumoru naanam koodaa thothidunnu jadanmaare;- konduvaa...
Verse 10daivapaksham maathramothi-cheythinnu paniyeerum
navyamaam manushyapaksham kaimarikkum vaidhikare;- konduvaa...
Verse 11vela velayennu cholli-veliyillaa sthalam pole
naalupaadum thurannulla jaala suvisheshakare;- konduvaa...
Verse 12bhakthiyum van bhakthikedum - cherththilakkitharam pole
cheppadikkali nadaththum sabhyarallaakkhalanmaare;- konduvaa...
Verse 13moodaraamivareppidichoodu paade varinjerri
njadumagnikkadalinte-choodilekkerrinjeeduvaan;- konduvaa...
Download Song