Kooduvittoduvil njanen nattil
Verse 1കൂടുവിട്ടൊടുവിൽ ഞാനെൻ
നാട്ടിലെ വീടിന്റെ മുമ്പിലെത്തും
പാടിടും ജയഗീതമെ ഞാൻ-പങ്ക
പാടുകൾ ഏറ്റവനായി(2)
Verse 2ഉറ്റവർ സ്നേഹിതർ പറ്റം തിരിഞ്ഞു നിന്നു
മുറ്റും വിടക്കെന്നെണ്ണി തള്ളിടുമ്പോൾ
പറ്റിചേർന്നവൻ നിൽക്കുമേ ഒടുവിൽ
പക്ഷത്തു ചേർത്തിടുമേ
Verse 3ലോകമെനിക്കു വേണ്ടാ ലോകത്തിൻ ഇമ്പം വേണ്ടാ
പോകണമേശുവിൻ പാതനോക്കി
ഏകുന്നു സമസ്തവും ഞാൻ-എന്റെ
ഏക നാഥനെ നിനക്കായ്
Verse 4പ്രാപഞ്ചികമാകും പ്രാകൃതമെല്ലാം മാറും
പ്രാണ പ്രിയനോടു-കൂടെ-യെത്തുമ്പോൾ
പ്രാക്കൾക്കണക്കേ പറക്കും നാമന്ന്
പ്രാപിക്കും രൂപാന്തരം
Verse 1kooduvittoduvil njaanen
nattile veedinte munpilethum
padidum jayageethame njaan-pangka
paadukal ettavanay(2)
Verse 2uttavar snehithar pattam thirinju ninnu
muttum vidakennenni thallidumpol
patti chernnavan nilkkume oduvil
pakshathu cherthidume;-
Verse 3lokamenikku venda lokatthin impam venda
pokanam yeshuvin paatha nokki
ekunnu samasthavum njaan-ente
eka nathhane ninakkay;-
Verse 4prapanchikamakum prakrithamellam marum
prana priyanodou koodu yethhumpol
prakkal'kkanakke parakkum namanne
prapikkum roopantharam;-
Download Song