Koorirul paathayil deepamaayi
Verse 1കൂരിരുൾ പാതയിൽ ദീപമായി
കൂട്ടിനായി വരണേ തുണയായ്
ഇക്ഷിതി വിട്ടു നിൻ സന്നിധൗ
ചേരുവാനുള്ളം വാഞ്ചിക്കുന്നേ
Verse 2അൽപ്പനാൾ കൂടെയീ ക്ലേശങ്ങൾ
സഹിക്കാം കാലങ്ങൾ തീരാറായി
ഉയർപ്പിൻ സുപ്രഭാതം വരും
കാണും ഞാൻ പ്രിയനേ മേഘത്തിൽ (2)
Verse 3വീണ്ടെടുക്കപ്പെട്ടോർ ഘോഷമായി
സീയോനിൽ വന്നിടും ഏകമായി
നിത്യ സന്തോഷം പ്രാപിച്ചിടും
ഓടിപ്പോം കണ്ണുനീർ ദുഃഖവും (2)
Verse 4:
കണ്ണിമയ്ക്കും നൊടിയിടയിൽ
ചേരും നാഥൻ തൻ സന്നിധിയിൽ
കോടകോടി ദൂതർ സമൂഹേ
നാഥൻ വേളികഴിക്കുമെന്നെ (2)
Verse 1koorirul paathayil deepamaayi
koottinaayi varane thunayaay
ikshithi vittu nin sannidhau
cheruvaanull൦ vaanjchikkunne
Verse 2alppanaal koodeyee kleshngal
sahikkaam kaalngal theeraaraayi
uyarppin suprabhaatham varum
kaanum njaan priyane meghatthil (2)
Verse 3veendedukkappettor ghoshamaayi
seeyonil vannidum ekamaayi
nithya santhosham praapicchidum
odippom kannuneer dukhavum (2);-
Verse 4kannimaykkum nodiyidayil
cherum naathhan than sannidhiyil
kodakodi doothar samoohe
naathhan veli kazhikkumenne (2);-
Download Song