Koorirul thingidum thaazhvara
Verse 1കൂരിരുൾ തിങ്ങിടും താഴ്വര കാൺകയിൽ
ഭാരിച്ച ഭീതിയിൽ വീണു ഞാൻ;
പാരിതിൽ ആലംബം ഇല്ലാത്തോരേഴയായ്
തീരില്ലാ യാതൊരു കാലത്തും (2)
Verse 2എന്നെന്നും പാലിപ്പാൻ എന്നുടെ പാതയിൽ
എന്നുടെ പാതയിൽ ദീപമായ്
വിണ്ണിന്റെ നാഥനെൻ കൂടെയുള്ളതാലെ
ഒന്നുമേ ഖേദിപ്പാനില്ലല്ലോ
Verse 3മാനസവീണയിൽ മാധുര്യ വീചികൾ
സാനന്ദം മീട്ടി ഞാൻ ആർത്തിടും
എന്നുള്ളിൽ വാഴണം ഈ നല്ല രക്ഷകൻ
എന്നെന്നും രാജാധി രാജാവായ്
Verse 4ആപത്തു വേളയിൽ സാന്ത്വനം നൽകുവാൻ
ശാന്തിയിൻ ദൂതുമായ് വന്നിടും
ബന്ധുവാം യേശുവേ പോലിഹേ ആരുള്ളു
സന്തതം സ്നേഹിതൻ ആയെന്നും
Verse 1koorirul thingidum thaazhvara kaankayil
bhaaricha bheethiyil veenu njaan;
parithil aalambam illathorezhayaay
theerillaa yathoru kaalathum (2)
Verse 2ennennum paalippan ennude pathayil
ennude pathayil deepamaay
vinninte nathanen koodeyullathale
onnume khedippanillallo;-
Verse 3manasaveenayil madhurya veechikal
sanandam meetti njaan aarthidum
ennullil vaazhanam iee nalla rakshakan
ennennum rajaadhi rajaavaay;-
Verse 4aapathu velayil santhvanam nalkuvaan
shanthiyin duthumaay vannidum
bandhuvaam yeshuve polihe aarullu
santhatham snehithan aayennum;-
Download Song