Koythu varunnu phalashekharavum
Verse 1കൊയ്ത്തുവരുന്നു ഫലശേഖരവും വരുന്നു
നീയോ രക്ഷയെ തേടീടാൻ
ഇനിവൈകാതെ-കൃപതള്ളാതെ
Verse 2രക്ഷയിന്നാഹ്വാനം മുഴങ്ങുന്നു
രക്ഷകൻ വിളിയിതാ കേൾക്കുന്നു
രക്ഷിപ്പാൻ വല്ലഭൻ യേശുവിതാ തവ
ഹൃത്തട വാതിൽ മുട്ടുന്നു-സ്നേഹിതാ
Verse 3നാളെയെന്നോതി അകന്നിടുന്നോ
നാളെ നീ എവിടെയെന്നെറിയുന്നുണ്ടോ
ജീവന്റെ ഉടയവനെണ്ണി വെച്ചുള്ളൊരു
നാളും നാഴികയും നീ അറിയുന്നുണ്ടോ-സ്നേഹിതാ
Verse 4തേടിവച്ചുള്ള ധനം പൊരുളും
മോടിയുള്ള മണിമന്ദിരങ്ങളും
നേടിയ മഹിമകളൊക്കെവെടിഞ്ഞു നീ
ആറടി മണ്ണിലമർന്നിടുമെ-സ്നേഹിതാ
Verse 5ഇമ്പമെന്നെണ്ണിയതൊക്കെയുമേ
തുമ്പമായ് മാറുന്ന നാൾവരുമേ
അൻപുള്ള സഖികളെല്ലാമൊരുനാൾ നിന്നെ
പിൻപിലെറിഞ്ഞു മറഞ്ഞിടുമേ-സ്നേഹിതാ
Verse 6മാറാത്ത സ്നേഹിതനൊരുവനുണ്ട്
തീരാത്ത സ്നേഹവുമവനിലുണ്ട്
തീരും നിന്നാധിയും വേദനയും സ്വന്ത-
മാക്കുകിൽ ജീവന്റെ നായകനെ-സ്നേഹിതാ
Verse 7നിത്യതയിൽ നിന്റെ പങ്കെവിടെ
നിത്യമാം നരകത്തിൽ യാതനയോ
നിത്യ സന്തോഷത്തിന്നോഹരിയോ സത്യ-
പാതയിൽ നീ വന്നു ചേർന്നിടുമേ-സ്നേഹിതാ
Verse 1koythu varunnu phalashekharavum varunnu
neeyo rakshaye thedeedaan
inivaikaathe-krupathallathe
Verse 2rakshayinnahvaanam muzhangunnu
rakshakan vilyithaa kelkkunnu
rakshippan vallabhan yeshuvitha thava
hrithada vaathil muttunnu-snehithaa;-
Verse 3naaleyennothi akannidunno
naale nee evideyenneriyunnundo
jeevante udayavanenni vechulloru
naalum nazhikayum nee ariyunnundo-snehithaa;-
Verse 4thedivachulla dhanam porulum
modiyulla manimandirangalum
nediya mahimakalokkevedinju nee
aaradi mannilamarnnidume-snehithaa;-
Verse 5impamennenniyathokkeyume
thumpamaay marunna naalvarume
anpulla sakhikalellamorunaal ninne
pinpilerinju maranjidume-snehithaa;-
Verse 6maratha snehithanoruvanunde
theeratha snehavumavanilunde
theerum ninnadhiyum vedanayum svantha-
makkukil jeevante naayakane-snehithaa;-
Verse 7nithyathayil ninte pankevide
nithyamaam narakathil yathanayo
nithya santhoshathinnohariyo sathya-
pathayil nee vannu chernnidume-snehithaa;-
Download Song