ക്രിസ്തീയ ജീവിതമെന്താനന്ദം തന്നിടുന്ന
ഉത്തമ ജീവിതമേഉലകിൽ ക്രിസ്തീയ ജീവിതമേ
നിസ്തുല്യമഹത്വത്തിൻ പ്രത്യാശ നൽകിടുന്ന
ഭക്തരിൻ ജീവിതമേ പരിശുദ്ധരിൻ ജീവിതമേ
Verse 2
ലോകം പകച്ചെന്നാലും സ്നേഹിതർ പഴിച്ചാലും
ദേഹം ക്ഷയിച്ചാലും മമ ദേഹം ക്ഷയിച്ചാലും
മോക്ഷത്തിലെനിക്കുള്ള നിക്ഷേപമോർത്തിടുമ്പോൾ
സന്തോഷം സന്തോഷം ബഹുസന്തോഷംസന്തോഷം
ശത്രു അരികിലുണ്ട് എങ്കിലും ഭയമില്ല
കർത്താവിൻ കൈകളിൽ ഞാൻ എന്റെ കർത്താവിൻ കൈകളിൽ ഞാൻ
തൻ കൈയിൽനിന്നു പിടിച്ചാരാലും വേർപിരിക്കാൻ
സാധിക്കയില്ലല്ലോ ശത്രു നാണിച്ചുപോമല്ലോ