ക്രിസ്തുയേശുവിൻ സ്വാതന്ത്ര്യം മുഴക്കീടുവാൻ
ക്രൂശിൻ മാർഗ്ഗം നാം പിന്തുടരാം
അടിമത്തത്തിൻ ഘടനകളുടെമേൽ
വിജയം വരിച്ചിടെണം നാം(2)
Verse 2
അന്ധകാരത്തിൻ ശക്തികളെ
അവൻ ക്രൂശിന്മേൽ തകർത്തുവല്ലോ(2)
ആ വിജയത്തിൻ ശക്തിയെ നാം
അനുദിനം അനുഭവിക്കുക നാം;
പുതു ഘടനകൾ നിർമ്മിച്ചു വഴികാട്ടി
വിമോചനം ഘോഷിച്ചീടാം ക്രിസ്തു...
Verse 3
ദൈവനീതിയിൻ മാർഗ്ഗത്തിലെ
തടസ്സങ്ങൾ നാം തകർത്തിടേണം(2)
സാഹോദര്യം സ്ഥാപിച്ചിടാൻ-
പീഡിതരേ ചേർത്തണച്ചുകൊണ്ട്
പുതു ഘടനകൾ നിർമ്മിച്ചു വഴികാട്ടി
വിമോചനം ഘോഷിച്ചിടാം ക്രിസ്തു...
Verse 4
നിത്യം മാറ്റത്തിൻ അലയടികൾ
പ്രതിധ്വനിക്കുന്നു ലോകമെങ്ങും(2)
സാഹോദര്യസീമകളെ പുനർ
ചിന്തനം ചെയ്തീടുവാൻ
പുതുഘടനകൾ നിർമ്മിച്ചു വഴികാട്ടി
വിമോചനം ഘോഷിച്ചിടാം(2) ക്രിസ്തു...