Kristhuvin dhera senakale koodin
Verse 1ക്രിസ്തുവിൻ ധീരസേനകളെ കൂടിൻ
തന്നനുയായികളേ എന്തിനു ഭീതി, ജയിക്കും നാം-ജയി... (5)
ഏതു വിപത്തിലും തോൽക്കാതെ ജയിക്കും നാം
Verse 2നമ്മുടെ നാഥൻ നല്ലവൻ വൈരികളേക്കാൾ വല്ലഭൻ
തൻ കരബലത്താൽ, ജയിക്കും നാം-ജയി... (5)
തന്ത്രമെഴും വൻ സാത്താനെ ജയിക്കും നാം
Verse 3ധരയിൽ ക്ലേശം നമുക്കുണ്ട് ദിനവുമെടുപ്പാൻ കുരിശുണ്ട്
ബലം തരുവാനവനടുത്തുണ്ട്, ജയിക്കും നാംജയി... ( 5)
മരണനിഴലിലുമഞ്ചാതെജയിക്കും നാം
Verse 4ശോകം തീർക്കും സന്ദേശം ലോകം ജയിക്കും സുവിശേഷം
ചൊല്ലാൻ വേണ്ടഭയലേശം, ജയിക്കും നാം-ജയി... ( 5)
വെല്ലുവിളിപ്പിൻ വൈരികളെ ജയിക്കും നാം
Verse 5ലൗകിർ കണ്ടാൽ ബലഹീനർ, ഭൗതികർ പാർത്താൽ ദയനീയർ
ദൈവികദൃഷ്ടിയിൽ ഗണനീയർ, ജയിക്കും നാം- ജയി... (5)
കൈവിടുകയില്ലവനൊരുനാളും ജയിക്കും നാം
Verse 1Kristhuvin dheerasenakale koodin
Thannanuyaayikale enthinu bheethi, jayikkum naam-jayi... (5)
Ethu vipathilum tholkaathe jayikkum naam
Verse 2Nammude naadhan nallavan vairikalekkaal vallabhan
Than karabalathaal, jayikkum naam-jayi... (5)
Thanthramezhum van saaththaane jayikkum naam
Verse 3Dharayil klesham namukkundu dinamumeduppaan kurisundu
Balam tharuvaanavanaduthundu, jayikkum naamjayi... ( 5)
Marananizhalilumanjaathejayikkum naam
Verse 4Shokam theerkkum sandhesham lokam jayikkum suvishesham
Chollaan venda bhayalesham, jayikkum naam-jayi... ( 5)
Velluvilippin vairikale jayikkum naam
Verse 5Laukikar kandaal balaheenar, bhouthikar paarththaal dayaneeyar
Daivikadrishtiyil gananeeyar, jayikkum naam- jayi... (5)
Kaividukayillavanorunaalum jayikkum naam
Download Song