Kristhuvin raajye nithyam sthuthicchu
Verse 1ക്രിസ്തുവിൻ രാജ്യേ നിത്യം സ്തുതിച്ചുവാഴേണം
യേശുക്രിസ്തുവിൻ രാജ്യേ നിത്യം സ്തുതിച്ചുവാഴേണം (2)
Verse 2ആത്മാവിൻ ദാരിദ്ര്യം പൂണ്ട മാനവൻ (2)
ഭാഗ്യശാലി ദൈവരാജ്യത്തിന്നവകാശി അവൻ
ഭാഗ്യശാലി ദൈവരാജ്യത്തിന്നവകാശി - ക്രിസ്തുവിൻ...
Verse 3അനുതപിച്ചു ദുഃഖിക്കുന്നോർ ഭാഗ്യവാന്മാരാം (2)
അവർക്കാശ്വാസം ലഭിക്കുമല്ലോ നിത്യതയിങ്കൽ (2)
ക്രിസ്തുവിൻ...
Verse 4ഭാഗ്യവാന്മാ സൗമ്യതയും താഴ്മയുമുള്ളോ (2)
അവർ പുതിയ വാനഭൂമി അവകാശമാക്കീടും (2)
ക്രിസ്തുവിൻ...
Verse 5നീതിയ്ക്കായ് വിശന്നു ദാഹിക്കുന്നവരെല്ലാം (2)
അവർ തൃപ്തരാകും നിത്യതയിൽ ഭാഗ്യവാന്മാരാം (2)
ക്രിസ്തുവിൻ...
Verse 6കരുണയുള്ളോർ ഭാഗ്യവാന്മാർ ആർദ്രമാനസർ (2)
പാരം ദൈവകാരുണ്യമവർക്കായ് കാത്തിരിക്കുന്നു (2)
ക്രിസ്തുവിൻ...
Verse 7ഭാഗ്യവാന്മാർ ഹൃദയശുദ്ധിയുള്ളവരെല്ലാം (2)
അവർ ദൈവമുഖം കണ്ടിടുമേ നിത്യതയിങ്കൽ (2)
ക്രിസ്തുവിൻ...
Verse 8സമാധാനമേകിടുന്നോർ ഭാഗ്യശാലികൾ (2)
അവർ ദൈവമക്കളെന്ന സാക്ഷ്യം നേടിടുമല്ലോ (2)
ക്രിസ്തുവിൻ...
Verse 9യേശുവിന്റെ നീതിമൂലം പീഡയേൽക്കുന്നോർ (2)
അവർ ഭാഗ്യവാന്മാർ സ്വർഗ്ഗരാജ്യം അവരുടേതല്ലോ (2)
ക്രിസ്തുവിൻ...
Verse 10ക്രിസ്തുമൂലം പഴിദുഷികൾ ഏറ്റിടുന്നവർ (2)
അവർക്കാർത്തുപാടാം പ്രതിഫലങ്ങൾ കൈവരുന്നേരം (2)
ക്രിസ്തുവിൻ...
Verse 1kristhuvin raajye nithyam sthuthicchuvaazhenam
yeshukristhuvin raajye nithyam sthuthicchuvaazhenam (2)
Verse 2aathmaavin daaridryam poonda maanavan (2)
bhaagyashaali daivaraajyatthinnavakaashi avan
bhaagyashaali daivaraajyatthinnavakaashi - kristhuvin...
Verse 3anuthapicchu dukhikkunnor bhaagyavaanmaaraam (2)
avarkkaashvaasam labhikkumallo nithyathayingkal (2)
kristhuvin...
Verse 4bhaagyavaanmaa saumyathayum thaazhmayumullo (2)
avar puthiya vaanabhoomi avakaashamaakkeedum (2)
kristhuvin...
Verse 5neethiykkaay vishannu daahikkunnavarellaam (2)
avar thriptharaakum nithyathayil bhaagyavaanmaaraam (2)
kristhuvin...
Verse 6karunayullor bhaagyavaanmaar aardramaanasar (2)
paaram daivakaarunyamavarkkaay kaatthirikkunnu (2)
kristhuvin...
Verse 7bhaagyavaanmaar hridayashuddhiyullavarellaam (2)
avar daivamukham kandidume nithyathayingkal (2)
kristhuvin...
Verse 8samaadhaanamekidunnor bhaagyashaalikal (2)
avar daivamakkalenna saakshyam nedidumallo (2)
kristhuvin...
Verse 9yeshuvinte neethimoolam peedayelkkunnor (2)
avar bhaagyavaanmaar swarggaraajyam avarudethallo (2)
kristhuvin...
Verse 10kristhumoolam pazhidushikal ettidunnavar (2)
avarkkaartthupaadaam prathiphalngal kaivarunneram (2)
kristhuvin...
Download Song