Kristhuyeshu shishyarude kaalukale
Verse 1ക്രിസ്തുയേശു ശിഷ്യരുടെ കാലുകളെ കഴു-
കീട്ടു തന്നുടുപ്പു കളുടുത്ത ശേഷം
പിന്നെയും ചാരിയിരുന്നു ചൊന്നവരോടു ഞാൻ
ഇന്നു നിങ്ങളോടു ചൊന്നതിന്നതെന്നുള്ളിൽ
Verse 2നിങ്ങൾ അറിയുന്നുവോ ഗുരുവുമധിപനു മെ-
ന്നിങ്ങനെ നിങ്ങൾ വിളിച്ചീടുന്നതെന്നെ
അങ്ങിനെ ഞാനാകയാൽ നന്നായുരയ്ക്കുന്നു യെന്നാൽ
നിങ്ങളുടെ നാഥനും ഗുരുവുമായ ഞാൻ
Verse 3നിങ്ങൾ പാദങ്ങളെ കഴുകിയെങ്കിൽ തമ്മിൽ
നിങ്ങളും പാദങ്ങളെ കഴുകേണ്ടതാകുന്നു
നിങ്ങളോടു ചെയ്തവണ്ണം നിങ്ങളും ചെയ്യാനൊരു-
മംഗല ദൃഷ്ടാന്തമിന്നു തന്നു നിങ്ങൾക്കു
Verse 4ആമേനാമേൻ നിങ്ങളോടു ഞാനുരയ്ക്കുന്നു തൻ-
കർത്താവിനേക്കാൾ ദാസനു മയച്ചവനെക്കാൾ
ദൂതനും വലുതല്ല്ലിവ നിങ്ങളറിയുന്നെങ്കിൽ-
ചെയ്തു വെന്നാലവ നിങ്ങൾ ധന്യരാകുന്നു
Verse 5ഇങ്ങനെ താഴ്മ ഉപദേശിച്ചു യേശുവേ ദോഷം-
തിങ്ങി യേറ്റം പൊങ്ങിയുള്ളോരീയടിയനെ
ഭംഗിയിൽ താഴ്മപ്പെടുത്തി മംഗലമാക്കി-
കൃപ താങ്ങുവാൻ തിരുകടാക്ഷമിങ്ങു നൽകുക
Verse 1Kristhuyeshu shishyarude kaalukale kazhu-
keettu thannuduuppu kaluduttha shesham
pinneyum chaarirunnu chonnavarodu njaan
innu ningalodu chonnathinnathennullil
Verse 2ningal ariyunnuvo guruuvumadhipanu me-
nnigane ningal vilicheedunnathenne
angingane njaanakayaal nannaayuraykkunnu yennaal
ningalude naathanum guruvu maaya njaan
Verse 3ningal paadhangale kazhukiyenkil thammil
ningalum paadhangale kazhukendathaakunnu
ningalodu cheythavannam ningalum cheyyaanor-
mangala drishtaanthaminnu thannu ningalkku
Verse 4aamenaamen ningalodu njaanuraykkunnu than-
karthaavinekkaal daasanu mayachavane kkaal
doothanum valuthallliva ningal ariyunnenkil-
cheythu vennalava ningal dhanyaraakunnu
Verse 5ingane thaazhma upadeshichu yeshuve dosham-
thingi yettam pongiyulloreeyadiyane
bhangiyil thaazhmathapedutthi mangalamaakki-
kripa thaanguvaan thirukadaakshamingu nalkuka
Download Song